അമേരിക്കയില്‍ പലിശ നിരക്ക് മാറ്റേണ്ടെന്ന് ഫെഡറല്‍ റിസര്‍വ് തീരുമാനം; നിരക്ക് കാല്‍ ശതമാനം വരെയായി തുടരും

വാഷിംഗ്ടണ്‍: പലിശ നിരക്ക് മാറ്റേണ്ടതില്ലെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. പലിശ നിരക്ക് 0.25 ശതമാനം വരെയായി തുടരും. വാഷിംഗ്ടണില്‍ ചേര്‍ന്ന ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ യോഗത്തിലാണ് തീരുമാനം. 2 ദിവസം നീണ്ട യോഗത്തിന് ശേഷമാണ് തീരുമാനം. വര്‍ഷാന്ത്യത്തില്‍ 0.40 ശതമാനം വരെ പലിശ നിരക്ക് ഉയര്‍ത്തിയേക്കാം. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം പടരുന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിക്കുമോ എന്നായിരുന്നു സാമ്പത്തിക ലോകം ഉറ്റു നോക്കിയത്. ചെനയില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ അമേരിക്കന്‍ നിലപാട് എന്ത് എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കിയത്. 2008 മുതല്‍ തുടരുന്നതാണ് നിലവിലെ നിരക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here