നിശ്ചല ചിത്രങ്ങള്‍ ഡോക്യുമെന്ററിയായി; ഭിന്നലിംഗക്കാരുടെ ജീവിത ചിത്രങ്ങളുമായി ഫോട്ടോ ഡോക്യുമെന്ററി ‘ട്രാന്‍സ്’

തിരുവനന്തപുരം: ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ ഇനിയും കണ്ണുമടച്ച് അനുമതി നല്‍കിയിട്ടില്ല. സമൂഹത്തിന്റെ പുറമ്പോക്കുകളിലാണ് ഇന്നും ഭിന്നലിംഗക്കാരുടെ ജീവിതം. എട്ടുവര്‍ഷത്തെ നൂറിലധികം നിശ്ചചല ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ചപ്പോള്‍ തെളിഞ്ഞുവന്നത് ട്രാന്‍സ് ജെന്‍ഡറുകള്‍ എന്നറിയപ്പെടുന്ന മൂന്നാം ലിംഗക്കാരുടെ ജീവിതമാണ്. ഭിന്നലിംഗത്തിലുള്ളവര്‍ നേരിടുന്ന വെല്ലുവിളികളാണ് ട്രാന്‍സിന്റെ പ്രമേയം. പ്രണയം, വിവാഹം, ലൈംഗികത, ആചാരങ്ങള്‍ എന്നിവ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുന്നതുകൂടിയാണ് ട്രാന്‍സ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതരേഖ കൂടിയാണ് ഈ ഫോട്ടോ ഡോക്യൂമെന്ററി.

സെപ്്റ്റംബര്‍ 22ന് വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ട്രാന്‍സ് പ്രദര്‍ശിപ്പിക്കും. സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ഫോട്ടോ ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിക്കും. ജെന്‍ഡര്‍ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ എ. രേവതി, തിയറ്റര്‍ ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ എയ്ഞ്ചല്‍ ഗ്ലാഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മാധ്യമം ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍ അഭിജിത്താണ് ഭിന്നലിംഗക്കാരുടെ നിശ്ചലചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. 41 മിനുട്ട് ദൈര്‍ഘ്യമുള്ള ഫോട്ടോ ഡോക്യുമെന്ററി നിശ്ചല ദൃശ്യങ്ങള്‍ക്കൊപ്പം സംഗീതത്തിനും പ്രാധാന്യം നല്‍കുന്നു. ജില്‍ജിത്ത് ആണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. സംഗീതം എ.എസ്. അജിത് കുമാര്‍. കാമ്പസുകളിലൂടെയും ചലച്ചിത്ര കൂട്ടായ്മകളിലൂടെയും മറ്റും ട്രാന്‍സ് സമൂഹത്തിന്റെ മുന്നിലെത്തിക്കാനാണ് അഭിജിത്തിന്റെ ശ്രമം.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here