നേതാജി 1964 വരെ ജീവിച്ചിരുന്നെന്ന് സൂചന; തിരോധാനം സംബന്ധിച്ച 64 രേഖകൾ പരസ്യപ്പെടുത്തി

ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസ് 1945ലെ വിമാനാപകടത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്നും 1964 വരെ ജീവിച്ചിരുന്നതായും സൂചന. പശ്ചിമബംഗാൾ സർക്കാർ പുറത്തുവിട്ട ഫയലുകളിലാണ് അമേരിക്കൻ, ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളുടെ ഈ വെളിപ്പെടുത്തൽ. സർക്കാരിന്റെയും പൊലീസിന്റെയും ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന 64 ഫയലുകളാണ് പരസ്യപ്പെടുത്തിയത്.

1937 മുതലുള്ള രേഖകളാണ് കൊൽക്കത്ത പൊലീസ് മ്യൂസിയത്തിലാണ് പരസ്യപ്പെടുത്തിയിട്ടുള്ളത്. 12,744 പേജുകളുള്ള ഫയലുകളാണ് ഡിജിറ്റലൈസ് ചെയത് സൂക്ഷിച്ചിരിക്കുന്നത്. ഫയലുകൾ ബോസിന്റെ കുടുംബത്തിന് കൈമാറി. കൊൽക്കത്തയിലെ പൊലീസ് മ്യൂസിയത്തിൽ തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്ക് ഫയലുകൾ കാണാൻ സാധിക്കും. നെഹ്‌റു അടക്കമുള്ള അന്നത്തെ കോൺഗ്രസ് നേതാക്കളെക്കുറിച്ചുള്ള നേതാജിയുടെ അഭിപ്രായങ്ങളടങ്ങുന്ന കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ കൈവശമുള്ള 130 ഫയലുകൾ ഉടൻ പുറത്തുവിടുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച എല്ലാ സർക്കാർ ഫയലുകളും പരസ്യപ്പെടുത്തുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

1945 ഓഗസ്റ്റ് 18നാണ് സുഭാഷ് ചന്ദ്രബോസിനെ കാണാതാകുന്നത്. സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടുവെന്നും, അതല്ല രണ്ടാംലോകമഹായുദ്ധത്തിനിടെ ജപ്പാൻ സൈനികരുടെ പിടിയിലായി എന്നുമിങ്ങനെ നിരവധി ഊഹാപോഹങ്ങളാണ് അദ്ദേഹത്തിന്റെ തിരോധാനത്തെപ്പറ്റി പരക്കുന്നത്. ഇതിനിടെ നേതാജിയുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന കത്തുകൾ ഉൾപ്പെടെയുളള വിവരങ്ങൾ നെഹ്‌റു സർക്കാർ ബ്രിട്ടന് ചോർത്തിക്കൊടുത്തതായും വിവരം പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News