ഇന്ദിര ഗാന്ധി അധികാരഭ്രമം ബാധിച്ച സ്ത്രീ; ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും തപാൽസ്റ്റാമ്പുകൾ നിർത്തലാക്കാനുള്ള കേന്ദ്രതീരുമാനത്തിന് മാർകണ്ഡേയ കട്ജുവിന്റെ പിന്തുണ

ദില്ലി: ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ തപാൽസ്റ്റാമ്പുകൾ നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുൻ ചെയർമാനും സുപ്രീംകോടതി മുൻ ജഡ്ജിയുമായ മാർകണ്ഡേയ കട്ജുവിന്റെ പിന്തുണ.

‘താൻ ഒരിക്കലും ബി.ജെ.പിയെ അംഗീകരിക്കുന്നവനല്ല. പക്ഷേ, നെഹ്‌റു കുടുംബക്കാരുടെ തപാൽസ്റ്റാമ്പുകൾ നിർത്തലാക്കിയതിൽ തെറ്റുപറയാൻ സാധിക്കില്ല. അധികാരഭ്രമം ബാധിച്ച സ്ത്രീയായിരുന്നു ഇന്ദിര. അതിനുവേണ്ടി അവർ എന്തും ചെയ്യുമായിരുന്നു’ കട്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അധികാരം തുടരാൻ വേണ്ടി അടിയന്തരാവസ്ഥ വരെ അടിച്ചേൽപിച്ചു. രാജീവ് ഗാന്ധിക്ക് പുരോഗമന ചിന്തയുണ്ടായിരുന്നെങ്കിലും പല തീരുമാനങ്ങളും പിഴച്ചിരുന്നുവെന്നും മാർകണ്ഡേയ കട്ജു പറഞ്ഞു. ശ്രീലങ്കയിലേക്ക് ഒരു കാരണവും കൂടാതെ സേനയെ അയയ്ക്കാനുള്ള രാജീവിന്റെ തീരുമാനം കാരണം നഷ്ടമായത് ഒട്ടനവധി ധീര ജവാൻമാരെയാണെന്നും കട്ജു ചൂണ്ടിക്കാട്ടി.

Nothing wrong in discontinuing Indira and Rajeev stampsWhile I am no admirer of the BJP government, I see nothing wrong…

Posted by Markandey Katju on Thursday, September 17, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News