ജഗ്‌മോഹൻ ഡാൽമിയയ്ക്ക് ഹൃദയാഘാതം; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് ബി.സി.സി.ഐ അധ്യക്ഷൻ ജഗ്‌മോഹൻ ഡാൽമിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്ത ബി.എം ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡാൽമിയയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി, പശ്ചിമബംഗാൾ കായിക മന്ത്രി അരുപ് ബിശ്വാസ് എന്നിവർ ആശുപത്രിയിൽ എത്തി സന്ദർശനം നടത്തി. എഴുപത്തഞ്ചുകാരനായ ഡാൽമിയ കഴിഞ്ഞ മാർച്ചിലാണ് ബി.സി.സി.ഐ പ്രസിഡന്റായി സ്ഥാനമേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here