ഐഎസ് തട്ടിക്കൊണ്ടു പോയ രണ്ടു ഇന്ത്യക്കാരിൽ ഒരാൾ രക്ഷപ്പെട്ടു

ദില്ലി: ലിബിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയ രണ്ടു ഇന്ത്യക്കാരിൽ ഒരാൾ രക്ഷപ്പെട്ടു. ഒഡീഷ സ്വദേശി പ്രവാശ് രഞ്ജൻ സമലാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട ശേഷം പ്രവാശ് വീട്ടിലേക്ക് ഫോൺ ചെയ്തതായി വീട്ടുകാരാണ് വിവരം നൽകിയത്. താൻ നിൽക്കുന്ന സ്ഥലത്തെ കുറിച്ച് അറിവില്ലെന്നും പ്രവാശ് പറഞ്ഞതായി കുടുംബാംഗങ്ങൾ അറിയിച്ചു. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആന്ധ്രയിൽ നിന്നുള്ള രാമമൂർത്തി കോസാനാമിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സമലിനെയും രാമൂർത്തിയെയും ഐഎസ് തട്ടിക്കൊണ്ടു പോയവിവരം കഴിഞ്ഞ ദിവസമാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. എ
1999 മുതൽ ലിബിയയിൽ ജോലി ചെയ്തുവരികയാണ് ഡോ. മൂർത്തി. ജൂലൈയിൽ ലിബിയയിൽ അധ്യാപകരായ നാല് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിൽ കർണാടകയിൽ നിന്നുള്ള ലക്ഷ്മികാന്ത്, വിജയ് കുമാർ എന്നിവരെ രണ്ട് ദിവസത്തിനുശേഷം വിട്ടയച്ചിരുന്നു. എന്നാൽ മറ്റു രണ്ടുപേരെ കുറിച്ച് ഇപ്പോഴും വിവരമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News