രാജേഷ് പിള്ളയുടെ ‘വേട്ട’യിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും; നായികയായി മറ്റൊരു താരവും

രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വേട്ടയിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും വീണ്ടുമൊന്നിക്കുന്നു. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നത് അരുൺലാൽ രാമചന്ദ്രനാണ്. മൂന്നു വ്യക്തികളുടെ ജീവിതത്തിലൂടെയാണ് കഥ കടന്നു പോകുന്നത്. മറ്റൊരു നായികയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതുസംബന്ധിച്ച വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ഭാമ, വിജയരാഘവൻ, പ്രേം പ്രകാശ്, ദീപക് പറമ്പിൽ, ഡോ. റോണി, ഗായത്രി, ഡോ. ഉമ ബേബി നന്ദന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബറിൽ ആരംഭിക്കുന്ന ചിത്രീകരണം എറണാകുളം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് നടക്കുന്നത്.

സംഗീതം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണ്. എവി ആനൂപ് പ്രോഡക്ഷൻസും രാജേഷ് പിള്ള ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാജേഷ് പിള്ളയുടെ ആദ്യത്തെ നിർമ്മാണസംരംഭം കൂടിയാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like