മാധ്യമപ്രവർത്തക തട്ടിവീഴ്ത്തിയ അഭയാർത്ഥി ഇനി സ്പാനിഷ് ഫുട്‌ബോൾ അക്കാദമിയിലെ കോച്ച്

മാഡ്രിഡ്: പൊലീസ് വിരട്ടിയോടിച്ചതിനെ തുടർന്ന് കുഞ്ഞിനെയും പിടിച്ച് ഓടുന്നതിനിടെ മാധ്യമപ്രവർത്തക തട്ടിവീഴ്ത്തുന്ന സിറിയൻ അഭയാർത്ഥി ഉസാമ അബ്ദുൽ മുഹ്‌സിന്റെ ചിത്രം ലോകം ഏറെ ചർച്ച ചെയ്തതാണ്. മുഹ്‌സിൻ സിറിയയിൽ ഫുട്‌ബോൾ പരിശീലകനായിരുന്നുവെന്ന് ലോകം അറിഞ്ഞതോടെ വിവിധ അക്കാദമികളാണ് അദ്ദേഹത്തെ പരിശീലകനായി ക്ഷണിച്ചത്.

ഒടുവിലത്തെ റിപ്പോർട്ടുകളനുസരിച്ച് സ്പാനിഷ് ഫുട്‌ബോൾ അക്കാദമിയുടെ ക്ഷണം മുഹ്‌സിൻ സ്വീകരിച്ചുവെന്നാണ്. എന്നാൽ ഉടൻ ഈ ജോലി ഏറ്റെടുക്കാൻ സാധിക്കില്ലെന്ന് മുഹ്‌സിൻ അറിയിച്ചു. ഭാഷ തന്നെയാണ് പ്രശ്‌നം. അറബിയും അൽപം ഇംഗ്ലീഷും കൈവശമുള്ള മുഹ്‌സിന് പരിശീലിപ്പിക്കാൻ സ്പാനിഷ് അറിയണം. ഇപ്പോൾ ഭാഷ പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുഹ്‌സിൻ.

ഹംഗറിയിലെ മാധ്യമ പ്രവർത്തകയാണ് ഉസാമയെ തട്ടിവീഴ്ത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹംഗറിയിലെ റോസ്‌കി അതിർത്തിയിൽ കാത്തുനിന്ന അഭയാർത്ഥികളിലൊരാളായ മുഹ്‌സിൻ ഓടുന്നതിനിടയിൽ എൻ1 ടിവിയുടെ ക്യാമറവുമൺ പെട്ര ചവിട്ടിവീഴ്ത്തിയത്. സംഭവം വിവാദമായതോടെ അവരെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. 17,680 ലധികം സിറിയൻ അഭയാർത്ഥികളെ സ്വീകരിക്കാമെന്ന് സ്‌പെയിൻ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here