സിസ്റ്റർ അമലയുടെ മരണം; ഒരാൾ കീഴടങ്ങി

കോട്ടയം: പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കീഴടങ്ങി. കോട്ടയം സ്വദേശി നാസറാണ് മാഹിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. അമലയെ കൊലപ്പെടുത്തിയത് താനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ കീഴടങ്ങിയത്.

അമല മരിച്ച ദിവസം രാത്രി മഠത്തിൽ അപരിചിതനെ മറ്റൊരു സിസ്റ്റർ കണ്ടെന്ന് മദർ അലക്‌സ് മരിയ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു സിസ്റ്റർ റൂബിയുടെ മുറിയിൽ മോഷണം നടന്നതായും താഴത്തെ നിലയിലെ ഗ്രില്ലിലെ താഴ് തകർത്തനിലയിൽ കണ്ടെത്തിയിരുന്നു.

ഇന്നലെയാണ് അമലയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമല കൊല്ലപ്പെട്ടത് പുലർച്ചെ രണ്ടരയ്ക്കും രാവിലെ ഏഴിനുമിടയിലെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. രാവിലെ ഏഴരയ്ക്കാണു സിസ്റ്റർ അമലയെ പ്രാർഥനയ്ക്കു കാണാതിരുന്നതിനാൽ മറ്റു കന്യാസ്ത്രീകൾ മുറിയിലെത്തി അന്വേഷിച്ചത്. അപ്പോഴാണ് ഭിത്തിയിലാകെ രക്തം തെറിച്ച നിലയിൽ മൃതദേഹം കട്ടിലിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടരയ്ക്കും രാവിലെ ഏഴിനുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News