പുനഃസംഘടന തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തണമായിരുന്നുവെന്ന് വിഎം സുധീരന്‍; സര്‍ക്കാര്‍ വിവാദ തീരുമാനങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും സുധീരന്‍

തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. പുനഃസംഘടന നിര്‍ത്തിവെയ്ക്കാന്‍ എഐസിസി നിര്‍ദ്ദേശിച്ചിട്ടില്ല. ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും നിര്‍ദ്ദേശം വന്നാല്‍ അത് നടപ്പിലാക്കും. ജേക്കബ് തോമസിനെ മാറ്റിയ വിഷയത്തില്‍ സര്‍ക്കാര്‍ വിവാദ തീരുമാനങ്ങള്‍ ഒഴിവാക്കണമായിരുന്നു. പറയാനു്‌ലളത് പാര്‍ട്ടി വേദിയില്‍ പറയും. പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനായി ഇന്ന് ദില്ലിക്കു പോകുമെന്നും വിഎം സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News