ആന്‍ഡ്രോയ്ഡുകാര്‍ക്ക് ഐഒഎസിലേക്ക് ചേക്കേറാന്‍ ഒരു അവസരം; ഡാറ്റ ട്രാന്‍സ്ഫറിന് മൂവ് ടു ഐഒഎസ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍

ആപ്പിളിന്റെ പുതിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍. മൂവ് ടു ഐഒഎസ് എന്ന ആപ്ലിക്കേഷനാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പിള്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ആപ്പിളിലേക്ക് ചേക്കേറാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് മൂവ് ടു ഐഒഎസ്. എന്നാല്‍, ആപ്ലിക്കേഷന്‍ കണ്ടു വട്ടായ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ആപ്പിളിനെ ട്രോള്‍ ചെയ്യാനും ആരംഭിച്ചു. ഞങ്ങള്‍ക്ക് വേണ്ട പൊന്നേ എന്നാണ് ആന്‍ഡ്രോയ്ഡ്-ഐഒഎസ് പോരു നടത്തുന്നവര്‍ പറയുന്നത്.

മൂവ് ടു ഐഒഎസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ആപ്പിളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. ആന്‍ഡ്രോയ്ഡിന്റെ കിറ്റ്കാറ്റ് 4.0 വേര്‍ഷന്‍, അല്ലെങ്കില്‍ അതിനു മുകളിലുള്ള വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പിളിന്റെ ഈ പുതിയ പ്രൊഡക്ട് ഉപയോഗിക്കാനാകും. ലളിതമായ ചില നടപടികളിലൂടെ ഓട്ടോമാറ്റിക്കായും സുരക്ഷിതമായും ആന്‍ഡ്രോയ്ഡില്‍ നിന്ന് ഐഒഎസിലേക്ക് മാറാന്‍ സാധിക്കുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

ഫോട്ടോകള്‍, മെസേജുകള്‍, അക്കൗണ്ട് വിശദാംശങ്ങള്‍, കോണ്‍ടാക്ടുകള്‍, ഇന്റര്‍നെറ്റ് ബുക്ക്മാര്‍ക്കുകള്‍, മറ്റു ഡാറ്റകള്‍ തുടങ്ങി എന്തും ഇത്തരത്തില്‍ മൂവ് ടു ഐഒഎസ് ആപ്ലിക്കേഷന്‍ വഴി ആന്‍ഡ്രോയ്ഡില്‍ നിന്നും ഐഒഎസിലേക്ക് മാറ്റാന്‍ സാധിക്കും. പുതിയ ഐഫോണിന് സ്വന്തമായി സ്വകാര്യ വൈഫൈ നെറ്റ്‌വര്‍ക്കും ഉണ്ട്. ഈ വൈഫൈ ആദ്യം ആന്‍ഡ്രോയ്ഡില്‍ പെര്‍മിഷന്‍ ചോദിക്കുകയും പിന്നീട് ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യുകയുമാകാം. പിന്നീട് കൃത്യമായി ഓരോ ഫോള്‍ഡറിലേക്ക് മാറ്റാം.

ഐഒഎസ് വിരോധികള്‍ വേണ്ടെന്ന് പറയുന്നുണ്ടെങ്കിലും നിരവധി മികച്ച പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ ആളുകളില്‍ നിന്നുണ്ടാകുന്നുണ്ട്. ഇത് മറ്റുള്ളതിനേക്കാള്‍ ഏറെ മികച്ചതാണെന്ന് ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ഉപയോക്താവിന്റെ പ്രതികരണം. പ്രതീക്ഷകള്‍ തെറ്റിയില്ലെന്നും ഈ ഉപയോക്താവ് പ്രതികരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News