സൈനയുടെ സ്വപ്‌നം സഫലമായി; ഷാരൂഖിനെ കണ്ടു; കിംഗ്ഖാനുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ സ്വപ്‌നം ഒടുവില്‍ പൂവണിഞ്ഞു. കിംഗ്ഖാനെ നേരിട്ട് കാണണം എന്നായിരുന്നു സൈനയുടെ ആഗ്രഹം. കഴിഞ്ഞ ദിവസംആ ആഗ്രഹം കിംഗ്ഖാന്‍ സാധിച്ചു. ഇരുവരും ഒന്നിച്ച് ബാഡ്മിന്റണ്‍ റാക്കറ്റുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സൈനയ്ക്ക് കാണാന്‍ ഷാരൂഖ് അവസരം നല്‍കിയത്. വാക്കുനല്‍കിയതു പോലെ സൈനയെ കാണാന്‍ ഒടുവില്‍ കിംഗ്ഖാന്‍ എത്തുകയും ചെയ്തു.

ഷാരൂഖിന്റെ ട്വീറ്റ് ഒരു സിനിമാഗാനം ക്വാട്ട് ചെയ്തു കൊണ്ടായിരുന്നു. ഹംജോളിയിലെ ധല്‍ ഗയാ ദിന്‍, ഹോ ഗയി ഷാം, ജാനേ ദോ ജാനാ ഹെ എന്ന ഗാനമാണ് ക്വാട്ട് ചെയ്തത്. ഈ ഗാനം ആര്‍ക്കെല്ലാം അറിയാം എന്ന് ചോദിച്ച അദ്ദേഹം മൈ ടക് ടക് മൊമന്റ് വിത്ത് സൈന എന്ന് ട്വീറ്റ് ചെയ്തു.

ദൈവമേ ഷാരൂഖ് സര്‍ നിങ്ങള്‍ ശരിക്കും ഒരു നല്ല മനുഷ്യനാണ്. നിങ്ങള്‍ എന്റെ ദിവസം അവിസ്മരണീയമാക്കി. നന്ദി സര്‍ എന്നായിരുന്നു സൈനയുടെ ട്വീറ്റ്.

ദില്‍വാലേയുടെ ഷൂട്ടിനായി ഹൈദരാബാദിലെത്തിയപ്പോഴാണ് സൈനയ്ക്ക് കിംഗ് ഖാനെ കാണാന്‍ അവസരം ലഭിച്ചത്. ഷാരൂഖ് ഹൈദരാബാദിലുണ്ടെന്ന് അറിഞ്ഞ സൈന തനിക്ക് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഷാരൂഖിന് ട്വീറ്റ് ചെയ്തിരുന്നു. ഫ്രീയാകുമ്പോള്‍ അറിയിക്കൂ, വിളിക്കാം എന്നായിരുന്നു ഷാരൂഖിന്റെ മറുപടി ട്വീറ്റ്. അങ്ങനെ അറിയിച്ചതനുസരിച്ച് ഇന്നലെ രാത്രിയാണ് ഷാരൂഖ് സൈനയെ കാണാന്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News