തൃശൂര്‍: കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. പാര്‍ട്ടിക്ക് ദോഷം വരുന്നതൊന്നും ചെയ്തിട്ടില്ല. ഗ്രൂപ്പുകളുടെ പേരില്‍ പലരും മലര്‍ന്ന് കിടന്ന തുപ്പുകയാണ്. കൊലപാതക കേസില്‍ തന്നെ പ്രതിയാക്കാനാണ് പലരുടെയും ശ്രമം. ഇത്തരം ശ്രമങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ സിപിഐഎമ്മിന് ആയുധമാകുന്നുണ്ടെന്നും സിഎന്‍ ബാലകൃഷ്ണന്‍ തൃശൂരില്‍ പറഞ്ഞു.