വാഷിംഗ്ടണ്‍: തോരനും വിഴുക്കിനും വേണ്ടി മാത്രമല്ല ബീറ്റ്‌റൂട്ട്. മസില്‍ പവര്‍ കൂട്ടാനും ഉപകരിക്കും. ശരീരത്തിലെ മസിലുകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഉത്തമമാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം മുതല്‍ മസിലുകളില്‍ കാര്യമായി മാറ്റം വന്നു തുടങ്ങും. വാഷിംഗ്ടണ്‍ സര്‍വകലാശാലയുടെ വൈദ്യവിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റുകള്‍ അടങ്ങയിട്ടുണ്ട്. ഈ നൈട്രേറ്റുകളാണ് പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നത്. മസിലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ അത്‌ലറ്റുകള്‍ ബീറ്റ്‌റൂട്ട ജ്യൂസ് കുടിക്കുന്നത് നല്ലതാണെന്ന് നേരത്തെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. വിവിധ തരം ഇല ജ്യൂസുകള്‍ കുടിക്കുന്നതും ഗുണകരമാണ്.
ബീറ്റ്‌റൂട്ട് ജ്യൂസില്‍ മാറ്റം വരുത്താതെ ഒരുകൂട്ടം പേര്‍ക്ക് രണ്ടാഴ്ചയോളം നല്‍കി. ബീറ്റ്‌റൂട്ട് ജ്യൂസിലെ നൈട്രേറ്റ് ഒഴിവാക്കിയാണ് മറ്റൊരു വിഭാഗത്തിന് നല്‍കിയത്. ഇതുപ്രകാരം രണ്ട് മണിക്കൂറിന് ശേഷം മസിലുകളില്‍ 13 ശതമാനം വരെ ശക്തി വര്‍ദ്ധിച്ചു. ശാരീരിക അധ്വാനം ഏറ്റവും കൂടുതല്‍ ചെയ്യുന്നവര്‍ക്കാണ് ബീറ്റ്‌റൂട്ട ജ്യൂസ് കൂടുതല്‍ ഗുണം ചെയ്യുക.
ബീറ്റ്‌റൂട്ട് ജ്യൂസിന് പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതാണ് മറ്റൊരു മെച്ചം. ഹൃദയസ്പന്ദനം ക്രമാതീതമായി ഉയരുകയില്ല. രക്തസമ്മര്‍ദ്ദം പോലെയുള്ള അവസ്ഥകള്‍ ഒഴിവാക്കാനാകും എന്നതും ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണമാണ്. ഹൃദ്രോഗികള്‍ക്കും ഏറെ ഗുണകരമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here