ഡേവിസ് കപ്പ് പ്ലേഓഫില്‍ ഇന്ത്യ ചെക്കിനൊപ്പം; രണ്ടാം സിംഗിള്‍സില്‍ സോംദേവിന് ജയം

ദില്ലി: ഡേവിസ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റ് പ്ലേഓഫ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയവും തോല്‍വിയും. പ്ലേഓഫിലെ ആദ്യ സിംഗിള്‍സില്‍ ഇന്ത്യ തോല്‍ക്കുകയും രണ്ടാം സിംഗിള്‍സില്‍ ജയിക്കുകയും ചെയ്തു. ഇതോടെ പ്ലേഓഫില്‍ ഇന്ത്യ ഒരു ജയവും ഒരു തോല്‍വിയുമായി ചെക്കിന് ഒപ്പമെത്തി. യിരി വെസ്‌ലെയെയാണ് സോംദേവ് ദേവ് വര്‍മ്ന്‍ രണ്ടാം സിംഗിള്‍സില്‍ കീഴടക്കിയത്. നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കായിരുന്നു സോംദേവിന്റെ ജയം. സ്‌കോര്‍ 7-6, 6-4, 6-3. ഇന്നുതന്നെ നടന്ന ആദ്യ സിംഗിള്‍സില്‍ യുകി ഭാംഭ്രി തോറ്റിരുന്നു. ലുകാസ് റൊസോളിനോട് നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഭാംഭ്രിയുടെ ജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News