ഡെങ്കിയില്‍ ദില്ലി മരിക്കുമ്പോള്‍ രാഷ്ട്രീയ വൈരം കാട്ടരുത്; നരേന്ദ്രമോഡിയോട് സ്‌നേഹാഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജ്‌രിവാള്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് സ്‌നേഹാഭ്യര്‍ത്ഥനയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡെങ്കിപ്പനിയില്‍ രാജ്യതലസ്ഥാനം വിറയ്ക്കുമ്പോള്‍ രാഷ്ട്രീയ വൈരാഗ്യം കാണിക്കുകന്നത് ശരിയല്ല. പനി പ്രതിരോധത്തിനായി ഇനിയെങ്കിലും ഇടപെടുകയാണ് വേണ്ടതെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഇക്കാര്യം ആവശ്യപ്പെട്ട് നരേന്ദ്രമോഡിക്ക് കെജ്‌രിവാള്‍ കത്തും നല്‍കി.

ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജംഗുമായി നല്ല ബന്ധമല്ല ദില്ലി സര്‍ക്കാരിനുള്ളത്. സര്‍ക്കാര്‍ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നും നിലനില്‍ക്കുന്നതല്ല എന്നുമുള്ള നിലപാടുകളാണ് ഗവര്‍ണ്ണര്‍ സ്വീകരിക്കുന്നത്. ദില്ലി സര്‍ക്കാരിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഉത്തരവുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് ഗവര്‍ണ്ണറുടേത്. ഇനിയും ഇത്തരം ഉത്തരവുകള്‍ ഇറക്കിയാല്‍ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുമെന്നാണ് ഗവര്‍ണ്ണറുടെ ഭീഷണി.

കേന്ദ്രസര്‍ക്കാര്‍ പറയുന്നതിന് അനുസരിച്ചാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ ആക്ഷേപിക്കുന്നു. അതിനാലാണ് ഇത്തരം നിര്‍ദേശങ്ങള്‍ ഗവര്‍ണ്ണര്‍ ഇറക്കുന്നത്. ബിജെപി സര്‍ക്കാര്‍ ഗവര്‍ണ്ണറെ ഉപയോഗിച്ച് രാഷ്ട്രീയവൈരം തീര്‍ക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ നരേന്ദ്രമോഡിക്ക് കത്ത് നല്‍കിയത്. ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രതിരോധ നടപടികള്‍ക്ക് സഹായം നല്‍കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും കെജ്‌രിവാള്‍ കത്തില്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News