ഐഒഎസ് 9-ാം പതിപ്പിന്റെ 9 സവിശേഷതകള്‍

ആപ്പിള്‍ ഫോണുകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഐഒഎസ് 9 എത്തിയത്. ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യാനും വളരെ എളുപ്പവുമാണ് ഐഒഎസ് 9. ഓവര്‍ ദ എയര്‍ വഴിയോ ഐട്യൂണ്‍സ് വഴിയോ നേരിട്ടും അല്ലാതെയും ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാം. എന്നാല്‍, എന്തിന് ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന് ചിന്തിക്കുന്നവരോട്. അവര്‍ അറിയാന്‍ നിങ്ങള്‍ക്കായി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ 9 സവിശേഷതകള്‍ ഇവിടെ പങ്കുവയ്ക്കുന്നു.

ബാറ്ററി ലൈഫ് വര്‍ധിപ്പിക്കുന്നു

നിരവധി പുതുമകള്‍ ഐഒഎസ് 9ന് ഉണ്ട്. ഇതിനെല്ലാം പുറമേയുള്ള ഒരു പ്രധാനസവിശേഷത, ഫോണിന്റെ ബാറ്ററി ലൈഫുമായി ബന്ധപ്പെട്ടാണ്. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണിന്റെ ലൈഫ് വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വാദം. പുതിയ പവര്‍മോഡ് ഫോണില്‍ അനാവശ്യ ടാസ്‌കുകള്‍ തുറക്കുന്നത് ഒഴിവാക്കുന്നു. അപ്‌ഡേഷന് പുതിയ മെയ്ല്‍ ചോദിക്കുകയോ ബാക്ക്ഗ്രൗണ്ടിലെ പ്പുകളുടെ കണ്ടന്റ് അപ്‌ഡേഷനോ ഉണ്ടായിരിക്കില്ല. ഇത് ബാറ്ററിയുടെ ലൈഫ് വര്‍ധിപ്പിക്കുന്നതിന് ഇടയാക്കും.

സ്റ്റാര്‍ ചെയ്ത നിര്‍ദേശങ്ങളും നവീകരിച്ച ആപ് നാവിഗേഷനും

മെയിന്‍ ഹോം സ്‌ക്രീനില്‍ നിന്ന് ഇടത്തുനിന്ന് വലത്തോട്ട് സൈ്വപ് ചെയ്യുമ്പോള്‍ ഒരു പുതിയ സെര്‍ച്ച് സ്‌ക്രീന്‍ ഓപ്ഷന്‍ കാണാന്‍ സാധിക്കും. ഈ സിരി വിര്‍ച്വല്‍ അസിസ്റ്റന്റ് ഒടുവിലായി ഉപയോഗിച്ച കോണ്‍ടാക്ടുകളും ആപ്പുകളും വരാന്‍ പോകുന്ന സംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലും അടങ്ങുന്നതാണ്. വരാന്‍ പോകുന്നത് എന്താണെന്നും എപ്പോഴാണെന്നും ഇത് നിങ്ങള്‍ക്ക് പറഞ്ഞുതരും. ഒരു ആപ്ലിക്കേഷനില്‍ നിന്ന് മറ്റൊരു ആപ്ലിക്കേഷനിലേക്ക് പോകുമ്പോള്‍ ബാക്ക് ബട്ടണും പുതുതായി ഘടിപ്പിച്ചിട്ടുണ്ട്.

മികച്ച നോട്ടിഫിക്കേഷന്‍

ലോക്ക് തുറന്ന ശേഷം മുകളില്‍ നിന്ന് താഴേക്ക് സൈ്വപ് ചെയ്യുമ്പോള്‍ പുതിയ നോട്ടിഫിക്കേഷനുകളും കാണാതെ പോയ നോട്ടിഫിക്കേഷനുകളും തെളിഞ്ഞു വരും. അവസാനത്തെ നോട്ടിഫിക്കേഷന്‍ ആദ്യം എന്ന രീതിയിലാണ് നോട്ടിഫിക്കേഷനുകള്‍ തെളിഞ്ഞു വരുക. നേരത്തെ ഇവയെല്ലാം ആപുമായി ഗ്രൂപ്പ് ചെയ്തിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പഴയ നോട്ടിഫിക്കേഷനുകള്‍ക്കിടയില്‍ നിന്ന് പുതിയവ കണ്ടെത്താന്‍ ഏറെ നേരം തെരഞ്ഞിരിക്കേണ്ടതുണ്ടായിരുന്നു.

നീണ്ടുനില്‍ക്കുന്ന അലാറം മ്യൂസിക്കുകള്‍

ഒരു പാട്ടാണ് അലാം ക്ലോക്കിന്റെ ട്യൂണായി നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ അലാം ഓഫ് ചെയ്യുന്നതുവരെ ആ പാട്ട് പാടിക്കൊണ്ടിരിക്കും. ഒന്നുകില്‍ അലാം ഓഫ് ചെയ്യുകയോ സ്‌നൂസ് ചെയ്യുകയോ ചെയ്യണം. നേരത്തെയുള്ള വേര്‍ഷനുകളില്‍ ഒരിക്കല്‍ അടിച്ചു കഴിഞ്ഞാല്‍ തനിയെ ഓഫാകുന്ന രീതിയിലായിരുന്നു അലാം ടോണ്‍ സെറ്റിംഗ്‌സ്. അന്നൊരുപക്ഷേ അലാം കേട്ടിരുന്നില്ലെങ്കില്‍ പോലും ഒരു തവണ കഴിഞ്ഞാല്‍ ഓഫ് ആയിപ്പോകും. ഇനി ആ പ്രശ്‌നം ഉണ്ടാവില്ല. എത്ര തവണ വേണമെങ്കിലും അലാം അടിച്ചോളുമെന്നര്‍ത്ഥം.

കൂടുതല്‍ സുരക്ഷിതമാണ്

ഫോണ്‍ കൂടുതല്‍ സുരക്ഷിതമാണെന്നതാണ് ഐഒഎസ് 9ന്റെ സവിശേഷത. നിങ്ങളുടെ കയ്യില്‍ ഫിംഗര്‍പ്രിന്റ് ഐഡിയോടു കൂടിയ ഫോണ്‍ ആണെങ്കില്‍ ഫിംഗര്‍പ്രിന്റ് ഐഡി സെറ്റ് ചെയ്യുന്നതോടൊപ്പം ബാക്ക് അപ്പിനായി ഒരു പാസ്‌കോഡും രൂപീകരിക്കാന്‍ ഫോണ്‍ ആവശ്യപ്പെടും. നേരത്തെയും ഇത് ഉണ്ടായിരുന്നെങ്കിലും നാലിന് പകരം ആറ് അക്കമാണ് ഇത്തവണ ഉപയോഗിക്കേണ്ടതെന്ന് മാത്രം. പാസ്‌കോഡ് അധികം ഉപയോഗിക്കേണ്ടതായി വരില്ല. കാരണം ഇത് അത്രമാത്രം ശക്തവും സുരക്ഷിതവുമാണ്. ഫോണ്‍ അപ്‌ഗ്രേഡ് ചെയ്താലും പാസ്‌കോഡ് മാറുന്നില്ല.

ആപ്പിള്‍ വഴി പറഞ്ഞുതരും

ആപ്പിള്‍ മാപ്പുകള്‍ പ്രധാന നഗരങ്ങളില്‍ സുരക്ഷിതമായ യാത്രാമാര്‍ഗങ്ങള്‍ പറഞ്ഞുതരും. മുന്‍ വേര്‍ഷനുകളില്‍ നിന്നുള്ള ഒരു പ്രധാന വ്യത്യാസമാണ്. ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളില്‍ ആപ്പിള്‍ ഒരു പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. പ്രധാന നഗരങ്ങളിലേക്കുള്ള എളുപ്പവഴികള്‍ കണ്ടെത്തുന്നതിനാണ് ഇത്. ഏതെങ്കിലും ഒരു സ്ഥലത്തുനിന്ന് അങ്ങോട്ടെത്താന്‍ എളുപ്പവഴികള്‍ ലഭ്യമാക്കുകയാണ് ഉദ്ദേശം.

ന്യൂസ്സ്റ്റാന്‍ഡ് ഐക്കണിന് വിട

പുതിയ ഐഒഎസ് വേര്‍ഷനില്‍ നിന്ന് ന്യൂസ്സ്റ്റാന്‍ഡ് അപ്രത്യക്ഷമായിട്ടുണ്ട്. പകരം മറ്റൊരു ന്യൂസ് സര്‍വീസ് ആണ് എനേബ്ള്‍ ചെയ്തിട്ടുള്ളത്. ഇതുവഴി നേരിട്ട് ഏത് പത്രത്തിന്റെയോ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയോ ആപ്ലിക്കേഷനിലേക്ക് പോകാന്‍ സാധിക്കും. ഇനി ന്യൂസ് സ്റ്റാന്‍ഡ് തന്നെ വേണമെന്നുള്ളവര്‍ക്ക് അത് പുനഃസൃഷ്ടിക്കുകയുമാകാം. എല്ലാ ആപ്ലിക്കേഷനുകളും ഒരേ ഫോള്‍ഡറിലേക്ക് മാറ്റി പുനഃസൃഷ്ടിക്കാം. പാസ്ബുക്ക് മാറ്റി വാലറ്റ് ആണ് പുനസ്ഥാപിച്ചിട്ടുള്ളത്. അതായത് പേയ്‌മെന്റ് സര്‍വീസുകള്‍ ആപ്പിളിന്റെ ഭാഗമാകാന്‍ പോകുകയാണ്. ആപ്പിള്‍ പേ സര്‍വീസുകള്‍ ബ്രാന്‍ഡഡ് സ്റ്റോറുകളില്‍ ക്രെഡിറ്റ് കാര്‍ഡുകളുമായും ലോയല്‍റ്റി കാര്‍ഡുകളുമായും ബന്ധപ്പെടും.

ഐപാഡുകളില്‍ മള്‍ട്ടിടാസ്‌കിംഗ്

ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ രണ്ടാമതൊരു ആപ്ലിക്കേഷന്‍ കൂടി തുറക്കാന്‍ ഇനിമുതല്‍ ഏറെ എളുപ്പമാണ്. ഇടതുമൂലയില്‍ നിന്ന് വലത്തോട്ട് സൈ്വപ് ചെയ്താല്‍ മാത്രം മതി. മാപ്പുകള്‍, നോട്ടുകള്‍ തുടങ്ങിയവ ഇത്തരത്തില്‍ എളുപ്പത്തില്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റും. സ്‌ക്രീനില്‍ ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ വീഡിയോ കാണണം എന്നുണ്ടെങ്കില്‍ വീഡിയോ വിന്‍ഡോ ചെറുതാക്കാനും സാധിക്കും. ഇതിനായി വീഡിയോ വിന്‍ഡോയുടെ വലതുവശത്ത് ഒരു ഐക്കണ്‍ ടാപ്പ് ചെയ്താല്‍ മാത്രം മതിയാകും. വീഡിയോ വിന്‍ഡോ ഏത് കോര്‍ണറിലേക്ക് വേണമെങ്കിലും പിടിച്ചു മാറ്റാം. സൈസ് വലുതാക്കണമെങ്കില്‍ സ്‌ക്രീനില്‍ പിഞ്ച് ചെയ്ത് ഒന്നു വലിച്ചാല്‍ മതിയാകും.

ലാപ്‌ടോപിലേത് പോലുള്ള നിയന്ത്രണം(ഐപാഡില്‍ മാത്രം)

ലാപ്‌ടോപ് പോലെ നിങ്ങളുടെ ഐപാഡിലെ സ്‌ക്രീനില്‍ കഴ്‌സര്‍ നിയന്ത്രിക്കാനാകും. സ്‌ക്രീനില്‍ രണ്ടു വിരലുകള്‍ വച്ച് കീബോര്‍ഡില്‍ കഴ്‌സറുകള്‍ വളരെ വേഗം അങ്ങോട്ടും ഇങ്ങോട്ടും കഴ്‌സര്‍ നീക്കാം.

ഐഒഎസ് 9 എത്തി; എത്രയും വേഗം ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News