തിരുവനന്തപുരം: അഗ്നിശമന രക്ഷാ വിഭാഗം ഡിജിപി സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയതിന്റെ ഉത്തരവാദിത്തം തനിക്കു മാത്രമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരുമാനം മന്ത്രിസഭയുടേതാണ്. ആഭ്യന്തര മന്ത്രിക്കും നഗരവികസന മന്ത്രിക്കും സ്ഥലം മാറ്റത്തിനു പിന്നിലുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നിരവധി പരാതികള്‍ നേരിടുന്ന ഓഫീസറാണ് ജേക്കബ് തോമസ് എന്നും ജില്ലാ കളക്ടര്‍മാരുടെ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൈലിഫ്റ്റ് ഇല്ലെന്ന പേരില്‍ പല ബഹുനില കെട്ടിടങ്ങള്‍ക്കും അനുമതി നിഷേധിച്ചത് അടക്കം ജേക്കബ് തോമസിന്റെ പല നടപടികളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. അടൂര്‍ കോളജ് സംഭവത്തിനു ശേഷം പുറത്തിറക്കിയ സര്‍ക്കുലര്‍ ജനവിരുദ്ധമായിരുന്നു. ഇത്തരത്തില്‍ ഒരു ഓഫീസറെ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുക. ജേക്കബ് തോമസിനെതിരായ പരാതികള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
RELATED POST
മന്ത്രിമാരുടെ അതൃപ്തി; ജേക്കബ്ബ് തോമസിന് ഫയര്‍ഫോഴ്‌സില്‍ നിന്നും സ്ഥാനചലനം
നിയമം നടപ്പാക്കിയതു കൊണ്ടാണ് തന്നെ മാറ്റിയതെന്ന് ജേക്കബ് തോമസ്; എഡിജിപി ഇരുന്ന തസ്തികയിലേക്ക് പോകാന്‍ തയ്യാറല്ല
ചെന്നിത്തലയുടെ വാദം പച്ചക്കള്ളം; ജേക്കബ് തോമസിന്റെ മാറ്റം സ്വാഭാവിക നടപടിയല്ല; കാരണം രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങാത്തതുതന്നെ
ജേക്കബ്ബ് തോമസിന്റെ സ്ഥാനമാറ്റം; ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പാഠം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here