പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് സീരിയല്‍ ക്വാണ്ടിക്കോയുടെ ടീസര്‍ പുറത്തിറങ്ങി

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് സീരിയലില്‍ ക്വാണ്ടിക്കോയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. എട്ട് മിനിറ്റ് മാത്രമുള്ള വീഡിയോയാണ് പുറത്തിറക്കിയത്. പ്രിയങ്ക ചോപ്രയും മറ്റു എഫ്ബിഐ റിക്രൂട്ടുകളും എങ്ങനെ അവിടെ എത്തിയെന്നും മറ്റും സംബന്ധിച്ച് ചെറിയ വിവരണമാണ് എട്ടു മിനിറ്റ് വീഡിയോയില്‍ നല്‍കുന്നത്. പ്രിയങ്ക ചോപ്രയുടെ അലക്‌സ് എന്ന കഥാപാത്രത്തെ കുറിച്ചുള്ള ലഘുവിവരണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. എഫ്ബിഐയില്‍ ജോലിക്ക് കയറാന്‍ വേണ്ടി താന്‍ ഉപേക്ഷിച്ച ജീവിതം സംബന്ധിച്ച് പ്രിയങ്ക വിവരിക്കുന്നു.

ടീസര്‍ കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel