മൂന്നാര്‍ സമരത്തിന് സുരക്ഷ നല്‍കിയ എസ് ഐയെ അഭിനന്ദിച്ച് ഡിജിപി; പൊലീസ് നില്‍ക്കേണ്ടത് ചൂഷണം ചെയ്യപ്പെടുന്നവരുടെ കൂടെയെന്ന സെന്‍കുമാര്‍ പറയുന്നതായി പ്രചരിക്കുന്ന ശബ്ദരേഖ കേള്‍ക്കാം

senkumar

തിരുവനന്തപുരം: മൂന്നാറിലെ തൊഴിലാളി സമരത്തിന് സുരക്ഷ നല്‍കിയ പൊലീസുകാര്‍ക്ക് ഡിജിപി ടി പി സെന്‍കുമാറിന്റെ അഭിനന്ദനം. ഡിജിപിയെ വിളിച്ച എസ് ഐ വിഷ്ണുകുമാറിനെയാണ് സെന്‍കുമാര്‍ അഭിനന്ദിച്ചത്. സെന്‍കുമാറും വിഷ്ണുകുമാറും തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റേതെന്ന പേരിലുള്ള ശബ്ദരേഖ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുകയാണ്.
നമസ്‌കാരം സാര്‍, മൂന്നാര്‍ എസ് ഐ വിഷ്ണുകുമാറാണ് സാര്‍… എന്നു പറഞ്ഞാണ് എസ്‌ഐ സംസാരം തുടങ്ങുന്നത്. വിഷ്ണു കുമാറേ, കണ്‍ഗ്രാജുലേഷന്‍സ് എന്നു പറഞ്ഞാണ് ഡിജിപി സംസാരിക്കാന്‍ തുടങ്ങിയത്. മൂന്നാര്‍ സമരത്തില്‍ സുരക്ഷയൊരുക്കിയ എല്ലാ പൊലീസുകാരോടും തന്റെ അഭിനന്ദനം അറിയിക്കണമെന്നും ഒരു സമ്മാനം നല്‍കാന്‍ ഡിവൈഎസ്പിയോട് പറഞ്ഞിട്ടുണ്ടെന്നും ഡിജിപി പറയുന്നു.

സമരത്തിന് പൊലീസ് നല്‍കിയ പിന്തുണയാണ് തൊഴിലാളികള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഒരു കാര്യം. പൊലീസ് നില്‍ക്കേണ്ടത് ചൂഷണം ചെയ്യുന്നവരുടെ കൂടെയല്ല, ചൂഷണം ചെയ്യപ്പെടുന്നവരുടെ കൂടെയാണ്. പൊലീസ് എങ്ങനെ പെരുമാറിയെന്നതിന് മൂന്നാര്‍ നാടിനു മുഴുവന്‍ നല്ലൊരു ഉദാഹരണമായിരിക്കും. താന്‍ പുതിയ ബാച്ചിലെ എസ്‌ഐ ആണെന്നും ആദ്യത്തെ വലിയ ഉത്തരവാദിത്തമായിരുന്നെന്നു പറയുന്ന വിഷ്ണുകുമാറിന് വെരിഗുഡ് നല്‍കാനും ഡിജിപി മറക്കുന്നില്ല. എല്ലാ പൊലീസുകാരോടും തന്റെ അഭിപ്രായം പറയണമെന്നും ഒരു ചാനലിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്.

ശബ്ദരേഖ ഒറിജിനലാണോ എന്നു സ്ഥിരീകരിക്കാന്‍ ഡിജിപിയുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ എസ് ഐയെ അഭിനന്ദിച്ചിരുന്നു എന്നു സെന്‍കുമാര്‍ വ്യക്തമാക്കി. എന്നാല്‍ ശബ്ദരേഖയെങ്ങനെ പുറത്തായി എന്ന കാര്യം തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ശബ്ദരേഖ കേള്‍ക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News