ഹരിയാനയിലെ ബിജെപി എംഎല്‍എ ഉമേഷ് അഗര്‍വാള്‍ ബലാത്സംഗക്കേസില്‍ കുടുങ്ങി; കേസെടുത്തത് ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതി

ദില്ലി: യുവതിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയതിന് ഹരിയാനയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. നിയമസഭാംഗമായ ഉമേഷ് അഗര്‍വാളിനെതിരെയാണ് ദില്ലിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നിവേദിത അനില്‍ ശര്‍മ്മ കേസെടുത്തത്. ബിജെപി എംഎല്‍എയുടെ സുഹൃത്ത് സന്ദീപ് ലുത്രയ്‌ക്കെതിരെയും കോടതി കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 376 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.

കഴിഞ്ഞ ജനുവരി മൂന്നിന് ഫരീദാബാദിലാണ് കേസിനാധാരമായ സംഭവം. ബലാത്സംഗത്തിനിരയായ യുവതിയെ സുഹൃത്ത് രേഖ സൂരി ഫരീദാബാദിലെ ഒരു ഹോട്ടലിലെത്തിച്ചു. അവിടെവച്ച് ബിജെപി എംഎല്‍എ ഉമേഷ് അഗര്‍വാള്‍ യുവതിയ്ക്ക് മയക്കുമരുന്ന് ചേര്‍ന്ന പാനീയം നല്‍കി. തുടര്‍ന്ന് ഉമേഷും സുഹൃത്ത് സന്ദീപും ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് യുവതിയെ പശ്ചിമ ദില്ലിയിലെ തിലക് നഗറില്‍ ഇറക്കി വിട്ടു.

ബലാത്സംഗത്തിന് കൂട്ടുനിന്നതിന് യുവതിയുടെ സുഹൃത്തായ രേഖ സൂരിയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബലാത്സംഗത്തിന് പ്രേരിപ്പിച്ചു എന്നതാണ് രേഖയ്‌ക്കെതിരായ കേസ്. കുറ്റകൃത്യത്തിന് സഹായിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബിജെപി എംഎല്‍എയുടെ സുഹൃത്തുഹൃത്താണ് രേഖ സൂരി. സംഭവം നടന്നതിന് പിറ്റേന്നാണ് യുവതി ബിജെപി എംഎല്‍എ ഉള്‍പ്പടെ മൂന്നുപേര്‍ക്കുമെതിരെ ഫരീദാബാദ് പൊലീസിന് പരാതി നല്‍കിയത്. പരാതി നല്‍കിയതറിഞ്ഞ് ബിജെപി എംഎല്‍എയുടെ സുഹൃത്ത് സന്ദീപ് ലുത്ര യുവതിയെ ഭീഷണിപ്പെടുത്തി.

കേസില്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും. അന്ന് തെളിവുകളും റിപ്പോര്‍ട്ടും ഹാജരാക്കുന്നതിന് ഫോറന്‍സിക് ലബോറട്ടറി ഡയറക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപി എംഎല്‍എ ഉള്‍പ്പടെ മൂന്ന് പേര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് കേസ് പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് കോടതി നിരീക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News