ചതിച്ചോ ആപ്പിളേ… ആവേശമായി പുറത്തുവന്ന ഐഒഎസ് 9, ഐഫോണുകളെ നിശ്ചലമാക്കുന്നുവെന്ന് പരാതി

ആവേശത്തോടെയാണ് ഐഫോണ്‍ ഉപയോക്താക്കള്‍ അല്‍പം നിരാശയിലായോ? സംശയം അസ്ഥാനത്തല്ല. ലോകത്താകെ ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിരവധി ഐ ഫോണുകള്‍ നിശ്ചലമായതായാണ് ഉപയോക്താക്കളുടെ പരാതി. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആപ്ലിക്കേഷനുകളെ സപ്പോര്‍ട്ട് ചെയ്യാത്തതും പ്രശ്‌നമായി പലരും ചൂണ്ടിക്കാട്ടുന്നു.

പലരും ഐഫോണ്‍ ഫാക്ടറി സെറ്റിംഗ്‌സിലേക്കു മാറ്റിയശേഷമാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതു മൂലം കാലങ്ങളായി ശേഖരിച്ചുവച്ചിരുന്ന ആപ്ലിക്കേഷനുകളും വിവരങ്ങളും കോണ്‍ടാക്ടുകളും നഷ്ടമാവുകയും ചെയ്തു. പുതിയ അപ്‌ഡേറ്റിലൂടെ ഇക്കാര്യങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനം ആപ്പിള്‍ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കള്‍. ഫാക്ടറി സെറ്റിംഗ്‌സിലേക്കു മടക്കിയ ഫോണില്‍ പുതിയ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്തു പഴയ വിവരങ്ങള്‍ തിരിച്ചെടുക്കുമ്പോള്‍ ഫോണ്‍ നിശ്ചലമാവുകയാണ് ചെയ്തത്.

പ്രശ്‌നം ആപ്പിളിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പരിഹാരത്തിനുള്ള അപ്‌ഡേറ്റ് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സാങ്കേതിക വിദഗ്ധര്‍ നടത്തുന്നതായുമാണ് വിവരം. പലരും മണിക്കൂറുകളാണ് പ്രശ്‌നം പരിഹരിക്കാനായി ആപ്പിള്‍ സ്റ്റോറില്‍ ചെലവഴിക്കുന്നത്.

RELATED POST

ഐഒഎസ് 9-ാം പതിപ്പിന്റെ 9 സവിശേഷതകള്‍

ഐഒഎസ് 9 എത്തി; എത്രയും വേഗം ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News