അയ്‌ലന്റെ വേദന മായും മുമ്പേ മറ്റൊരു കുഞ്ഞിന്റെ മൃതദേഹം കൂടി തുര്‍ക്കിത്തീരത്ത്; മരിച്ചത് അഞ്ചുവയസുകാരിയെന്ന് റിപ്പോര്‍ട്ട്

ഇസ്താംബൂള്‍: അഭയം തേടിപ്പോയി മരണത്തിന് കീഴടങ്ങിയ അയ്‌ലന്‍ ഖുര്‍ദി ലോകത്തിനു നല്‍കിയ വേദന മായും മുമ്പേ മറ്റൊരു ദുരന്തം കൂടി. സിറിയക്കാരിയായ അഞ്ചുവയസുകാരിയുടെ മൃതദേഹമാണ് തുര്‍ക്കിത്തീരത്ത് അടിഞ്ഞത്. തുര്‍ക്കിയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. മരിച്ച കുട്ടിയുടെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല.

പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഇസ്മിര്‍ പ്രവിശ്യയിലുള്ള സെസ്‌മെയിലെ ബീച്ചിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഗ്രീക്ക് ദ്വീപായ ഷിയോസിലേക്കു പതിനഞ്ചു സിറിയക്കാരുമായി പോയ ബോട്ട് മുങ്ങിയിരുന്നു. ഈ ബോട്ടിലുണ്ടായിരുന്നതാണ് കുട്ടിയെന്നാണ് കരുതുന്നത്. ബോട്ടിലെ പതിനാലു പേരെയും തുര്‍ക്കി തീരസംരക്ഷണ സേന രക്ഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News