തോട്ടം തൊഴിലാളികളെ ഭൂരഹിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു

കൊല്ലം: തോട്ടം തൊഴിലാളികളെയും ഭൂരഹിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു മനുഷ്യായുസ് ലയങ്ങളിൽ ജീവിച്ചു തീർക്കുന്നെങ്കിലും സ്വന്തമെന്ന് അവകാശപ്പെടാൻ ഒരു പിടി മണ്ണുപോലും ഇവർക്കില്ല.

കേരളത്തിലെ തോട്ടം മേഖലകളിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് വരുന്ന തൊഴിലാളികൾക്ക് എസ്റ്റ്റ്റ് ഉടമകൾ ക്വാർട്ടേഴ്‌സുകൾ നിർമ്മിച്ചു നൽകിയോ എന്നു ചോദിച്ചാൽ ഉണ്ട്. പക്ഷെ പരിഷ്‌കാര സമൂഹത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോ എന്ന് തിരിച്ചു ചോദിച്ചാൽ ഇല്ല എന്നതിന് ലയങ്ങളിൽ കാഴ്ചകൾ തന്നെ തെളിവാണ്.

പൊട്ടി പൊളിഞ്ഞ ലയങ്ങളുടെ മേൽകൂര എത് നിമിഷവും തകർന്ന് വീഴാം. കതകുകൾ, ജനാലകൾ എല്ലാം ഇടുങ്ങിയത്. അതും തട്ടികൂട്ടിയത് പോലെ. മണ്ണിനോട് പൊരുതി പൊന്ന് വിളയിക്കുന്ന തൊഴിലാളികൾക്ക് ഒന്നു വിശ്രമിക്കാൻ അന്തിയുറങ്ങാൻ മഴക്കാലത്ത് കഴിയില്ല. സ്വന്തം വീടായിരുന്നുവെങ്കിൽ പുതുക്കിപണിയാം, അറ്റകുറ്റപണികൾ നടത്താം. സ്വന്തം നിലയിൽ ക്വാർട്ടേഴ്‌സ് നന്നാക്കികൂടെ എന്ന് ചോദിക്കുന്ന എസ്റ്ററ്റ് ഉടമകൾ ഉണ്ട്. ഇതിനായി മുടക്കാൻ പണത്തിന് എവിടെ പോകുമെന്ന മറുചോദ്യം അവർ ഉന്നയിക്കും. ഈ സാഹചര്യത്തിലാണ് ഭൂരഹിതരായ തങ്ങൾക്ക് ഭൂമി വേണമെന്ന അവശ്യം ഉന്നയിക്കുന്നത്.

മൂന്ന് തലമുറകളായി അടിമകളെ പോലെ ജീവിക്കുന്ന തൊഴിലാളികൾക്ക് കുറഞ്ഞത് 50 സെന്റ് വീതം ഭൂമി നൽകണമെന്ന് സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News