അമ്പനാട് എസ്റ്റേറ്റ് സമരത്തിൽ ചർച്ചയ്ക്ക് തയ്യാറാകാതെ മാനേജ്‌മെന്റ്; തീരുമാനത്തിലുറച്ച് തൊഴിലാളികൾ

കൊല്ലം: തെന്മല അമ്പനാട് എസ്റ്റേറ്റിലെ തൊഴിലാളി സമരത്തിൽ ചർച്ചയ്ക്ക് തയ്യാറാകാതെ മാനേജ്‌മെന്റ്. ജോയിന്റ് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ചർച്ചയ്ക്ക് ക്ഷണിച്ചെങ്കിലും സമരം നിർത്താതെ ചർച്ചയ്ക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. എന്നാൽ 20ശതമാനം ബോണസ് അനുവദിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളു എന്നാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

ജോയിന്റ് ലേബർ കമ്മീഷണർ നാരായാണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുനലൂരിൽ അമ്പനാട് ട്രാവൻകൂർ ടി ആന്റ്് റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളെയും മാനേജ്‌മെന്റിനെയും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. സമരം അവസനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് എസ്റ്റേറ്റ് മാനേജ്‌മെന്റ് സ്വീകരിച്ചത്. സമരം നടത്തുന്നവരിൽ തൊഴിലാളികൾ, അല്ല ട്രേഡ് യൂണിയനുകളാണെന്ന വിശദീകരണം കൈമാറുക മാത്രമാണ് മാനേജ്‌മെന്റ്് പ്രതിനിധി ചർച്ചയിൽ ചെയ്തത്..

സിഐടിയു, എഐടിയുസി, ഐഎൻടിയുസി അടക്കമുള്ള യൂണിയൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ദിവസവേതനം 500 രൂപയാക്കുക, 20 ശതമാനം ബോണസ് അനുവദിക്കുക, ലയങ്ങളുടെ ശ്വോചീയാവസ്ഥ മാറ്റുക, ചികിത്സസൗകര്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരം നടത്തുന്നത്. 20 ശതമാനം ബോണസ് എന്ന ആവശ്യം അനുവദിച്ച ശേഷമേ മറ്റു ആവശ്യങ്ങളിൽ മേൽ ചർച്ച നടത്തുകയുള്ളു എന്നാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News