മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലി ഇന്ന്; നിധീഷ് കുമാർ രാഹുൽഗാന്ധിയുമായി വേദി പങ്കിടില്ല; റാലിയിൽ പങ്കെടുക്കില്ലെന്ന് ലാലു പ്രസാദ് യാദവ്

ദില്ലി: ബീഹാറിൽ രാഹുൽഗാന്ധി പങ്കെടുക്കുന്ന മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലി ഇന്ന്. നിധീഷ്-ലാലു സഖ്യത്തോടൊപ്പം മത്സരിക്കുന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടാണ് രാഹുൽഗാന്ധി ബീഹാറിൽ എത്തുന്നത്.

പട്‌നയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. പക്ഷേ സഖ്യം നയിക്കുന്ന മുഖ്യമന്ത്രി നിധീഷ് കുമാർ രാഹുലുമായി വേദി പങ്കിടില്ല. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടെ തിരക്കാണ് റാലിയിൽ പങ്കെടുക്കാതിരിക്കാൻ കാരണമായി നിധീഷ് പറയുന്നതെങ്കിലും വിവിധ വിഷയങ്ങളിൽ രാഹുൽഗാന്ധിയുമായുള്ള എതിർപ്പാണ് പ്രധാനം.

ലാലു പ്രസാദ് യാദവും രാഹുലിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ്. ലാലുവിനെ അനുനയിപ്പിക്കാൻ ബീഹാർ കോൺഗ്രസിന്റെ ചുമതലയുള്ള സി.പി.ജോഷി കഴിഞ്ഞ രണ്ട് ദിവസമായി ശ്രമിക്കുകയാണ്. കാലിത്തീറ്റ കുംഭകോണകേസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലാലുവിന് അയോഗ്യത ഉണ്ടായപ്പോൾ രക്ഷപ്പെടുത്താനായി യു.പി.എ സർക്കാർ പ്രത്യേക വിജ്ഞാപന പുറപ്പെടുവിച്ചിരുന്നു. അന്ന് ആ വിജ്ഞാപനം കീറികളഞ്ഞ് ശക്തമായ എതിർപ്പ് ഉയർത്തിയത് രാഹുൽഗാന്ധിയാണ്. ഇതാണ് ലാലുവിന്റെ എതിർപ്പിന് കാരണം.

അതേസമയം, ലാലുവും നിധീഷും ഇല്ലെങ്കിലും ബീഹാറിലെ ജെഡിയുവിന്റെ മുതിർന്ന് നേതാവ് കെ.സി.ത്യാഗി അടക്കമുള്ളവർ രാഹുലിനോടൊപ്പം റാലിയിൽ ഉടനീളം ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News