കന്യാസ്ത്രീയുടെ കൊലപാതകം; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയിരുന്നെന്ന് എഡിജിപി; തെളിവുകൾ നശിപ്പിച്ചിട്ടില്ല

കോട്ടയം: പാലായിലെ ലിസ്യു കർമ്മലീത്ത മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് എഡിജിപി പത്മകുമാർ. മഠത്തിലെ സാഹചര്യങ്ങൾ കൃത്യമായി അറിയാവുന്ന ഒരാളാണ് സംഭവത്തിന് പിന്നിൽ. മൃതദേഹം വൃത്തിയാക്കുകയും വസ്ത്രം മാറ്റുകയും ചെയ്തിട്ടുണ്ട്. എന്നാൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നും എഡിജിപി പറഞ്ഞു.

വ്യാഴാഴ്ച്ച രാവിലെയാണ് സിസ്റ്റർ അമലയെ മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

അതേസമയം, അമലയെ കൊലപ്പെടുത്തിയത് താനാണെന്ന് പറഞ്ഞ് കീഴടങ്ങിയ കോട്ടയം കുമ്മനം സ്വദേശി നിസാറിന് കൊലയുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് ലക്കുകെട്ട് മാഹി പൊലീസ് സ്റ്റേഷനിലെത്തിയ നിസാർ അമലയെ കൊലപ്പെടുത്തിയത് താനാണെന്ന് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് കൊലയുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here