കുന്നംകുളത്ത് യുവാവ് ഭാര്യയെ കുത്തിക്കൊന്നു

തൃശൂർ: കുന്നംകുളത്ത് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. വടക്കേക്കാട് വാരിയിൽ മൊയ്തുണ്ണിയുടെ മകൾ ഷെമീറയാണ് (31) മരിച്ചത്. ഭർത്താവ് പുഞ്ചിരിക്കാവ് വലിയ പീടികയിൽ അബുതാഹിർ കുന്നംകുളം പോലീസിൽ കീഴടങ്ങി.

ഷെമീറക്ക് മറ്റുപുരുഷൻമാരുമായി ബന്ധമുണ്ടെന്നും ഒഴിവായി പോകാൻ കൂട്ടാകാത്തത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അബുതാഹിർ പൊലീസിനോട് പറഞ്ഞു. തിരികെ പോകണമെങ്കിൽ അഞ്ചു ലക്ഷം രൂപ വേണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പണം നൽകാൻ താഹിർ തയ്യാറായില്ല. തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂടാതെ ഇരുവർക്കും സെക്‌സ് റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം സമീപത്തെ പറമ്പിൽ മൃതദേഹം കുഴിച്ചിടാൻ പ്രതി ശ്രമം നടത്തിയിരുന്നു. എന്നാൽ മതിലിനപ്പുറത്തേക്ക് മൃതദേഹം എത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ശ്രമം വിഫലമാകുകയായിരുന്നു. തുടർന്നാണ് പൊലീസിൽ കീഴടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here