യുഎസിൽ വിമാനത്താവളത്തിൽ നിന്നും ജെറ്റ് മോഷ്ടിക്കാൻ ശ്രമം

ടെക്‌സാസ്: അമേരിക്കയിൽ വിമാനത്താവളത്തിൽ നിന്നും ജെറ്റ് വിമാനം മോഷ്ടിക്കാൻ ശ്രമം. ടെക്‌സാസിലെ വാക്കോ വിമാനത്താവളത്തിൽ നിന്നാണ് മോഷണശ്രമം നടന്നത്.

സുരക്ഷാ ഗേറ്റ് തകർത്ത് വിമാനത്താവളത്തിനുള്ളിൽ കടന്ന ഇയാൾ ഒരു ലിയർജെറ്റ് വിമാനത്തിന്റെ അടുത്തെത്തി ടയർ ലോക്കുകൾ നീക്കി വിമാനത്തിൽ കയറാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. പൊലീസിന് നേരെ അക്രമണം നടത്താനും ഇയാൾ ശ്രമിച്ചു. ഇയാൾ മാനസിക രോഗിയാണെന്ന് സംശയമുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here