ജേക്കബ്ബ് തോമസ്‌ എന്ത് തെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം; ആരോപണങ്ങൾ സർക്കാരിന്റെ പിടിപ്പുകേടിന് ഉദാഹരണമെന്ന് പിണറായി

തിരുവനന്തപുരം: ഫയർഫോഴ്‌സ് മേധാവിയിയായിരിക്കെ ഡിജിപി ജേക്കബ് തോമസ് ചെയ്ത വഴിവിട്ട കാര്യങ്ങൾ എന്താണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വെളിപ്പെടുത്തണമെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയൻ. സർക്കാരിന്റെ എന്ത് നിർദ്ദേശങ്ങളാണ് ഡിജിപി അനുസരിക്കാത്തതെന്നും മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ സർക്കാരിന്റെ പിടിപ്പുകേടിന് ഉദാഹരണമാണെന്നും പിണറായി പറഞ്ഞു.

ഫയർഫോഴ്‌സ് മേധാവി ആയിരിക്കെ സർക്കാരിന്റെ നിർദ്ദേശങ്ങളെ അനുസരിക്കാത്തത് കൊണ്ടാണ് അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കിയതെന്ന മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here