ഓണം ബംപർ ലഭിച്ച ആളെ കണ്ടെത്തി; ആറ്റിങ്ങൽ സ്വദേശി അയ്യപ്പൻപിള്ള

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ആറ്റിങ്ങൽ കീഴാറ്റിങ്ങൽ സ്വദേശി അയ്യപ്പൻ പിള്ളയ്ക്ക്. ആറ്റിങ്ങലിൽ നിന്നും വിറ്റ TE513282 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്. ആറ്റിങ്ങൽ ഭഗവതി ലക്കി സെന്ററിൽ നിന്നും വിറ്റ ടിക്കറ്റാണിത്. ഏഴ് കോടി രൂപയാണ് ഒന്നാം സമ്മാനം. ആറ്റിങ്ങലിലെ പച്ചമരുന്ന് വിൽപ്പനശാലയിലെ ജീവനക്കാരനാണ് അയ്യപ്പൻപിള്ള.

വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് ഫലം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതോടെ ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണെന്ന് ഉറപ്പായി. അതോടെ ഏജൻസി ഓഫീസിൽ ടിക്കറ്റ് പരിശോധിക്കാനെത്തിയവരും ചില്ലറക്കച്ചവടക്കാരും നിറഞ്ഞു. ടി.എ, ടി.ബി, ടി.സി, ടി.ഡി, ടി.ഇ., ടി.ജി, ടി.എച്ച്. സീരീസുകളിലായി ആകെ 63 ലക്ഷം ടിക്കറ്റാണ് ലോട്ടറിവകുപ്പ് അച്ചടിച്ചത്. 200 രൂപയായിരുന്നു ടിക്കറ്റ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News