പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

തൃശൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുംവഴി പൊലീസിനെ കബളിപ്പിച്ച രക്ഷപ്പെട്ട പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൽ റഷീദിനെയാണ് പിടികൂടിയത്. തൃശൂരിൽ വച്ചാണ് ഇയാൾ പിടിയിലായത്.

കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് ട്രെയിനിൽ കൊണ്ടു പോകുന്നതിനിടെ ഇന്നലെയായിരുന്നു സംഭവം. കള്ളനോട്ടുക്കേസിൽ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരനായിരുന്നു. പൊള്ളാച്ചി, കൊച്ചി, കൊല്ലം, മഞ്ചേരി പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here