ദുബായ് ഭരണാധികാരിയുടെ മൂത്തമകന്‍ അന്തരിച്ചു; ദുബായില്‍ മൂന്നു ദിവസം ദുഃഖാചരണം

ദുബായ്: യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അന്തരിച്ചു. 31 വയസായിരുന്നു. ഹൃദയാഘാതം മൂലം ഇന്നു രാവിലെയായിരുന്നു അന്ത്യം. നിര്യാണത്തില്‍ അനുശോചിച്ച് ദുബായില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

നാലു സഹോദരിമാരുണ്ട്. 1981 നവംബര്‍ 12നായിരുന്നു ഷെയ്ഖ് റാഷിദിന്റെ ജനനം. യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഷെയ്ഖ് റാഷിദിന്റെ മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here