നിയമസഭയില്‍ വനിതാ എംഎല്‍എമാരെ അപമാനിച്ച കേസില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: നിയമസഭയില്‍ കെ എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടയില്‍ ഇടതു വനിതാ എംഎല്‍എമാരെ അപമാനിച്ച കേസില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. എം എ വാഹിദ്, എ ടി ജോര്‍ജ്, ഡൊമനിക് പ്രസന്റേഷന്‍, കെ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. കെ കെ ലതിക, ജമീല പ്രകാശം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

2016 ഏപ്രില്‍ ഇരുപതിന് നാല് എംഎല്‍എമാരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News