ചങ്കുറപ്പുള്ളവർ മാത്രം കാണുക; ഹോളിവുഡിൽ നിന്നൊരു കിടിലൻ ട്രെയ്‌ലർ

THE-GREEN-INFERNO

അതിഭീകരവും ഭയാനകവുമെന്ന വിശേഷണവുമായി ‘ദ ഗ്രീൻ ഇൻഫേണോ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു മിനിറ്റ് 34 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തിറങ്ങിയത്. 17ന് റിലീസ് ചെയ്ത വീഡിയോ മൂന്നു ലക്ഷത്തോളമാളുകളാണ് ഇതുവരെ കണ്ടത്.

ന്യൂയോർക്കിൽ നിന്നും ആമസോൺ കാടുകളിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം വിദ്യാർത്ഥികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ഇവർ സഞ്ചരിക്കുന്ന വിമാനം തകർന്നു വീഴുകയും വനാന്തരങ്ങളിലെ നരഭോജികളായ കാട്ടുജാതിക്കാർ ഇവരെ ബന്ദികളാക്കുന്നതിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ഹോസ്റ്റൽ സീരീസ്, കാബിൻ ഫീവർ എന്നീ ചിത്രങ്ങളൊരുക്കിയ എലി റോത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്തംബർ 25ന് ‘ഗ്രീൻ ഇൻഫേണോ’ റിലീസ് ചെയ്യും. സംവിധായന്റെ ഭാര്യയായ ലൊറൻസോ ഇസോയാണ് ചിത്രത്തിലെ നായിക. ജൂൺ 26ന് റിലീസ് ചെയ്ത ട്രെയ്‌ലർ 32 ലക്ഷമാളുകളാണ് ഇതുവരെ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News