ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റ്: ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം

അഹമ്മദാബാദ്: പട്ടേല്‍ വിഭാഗ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി. ക്രമസമാധാന നില സംരക്ഷിക്കുന്നതിന്റെ ഭാഗമായി അനിശ്ചിത കാലത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു സംസ്ഥാന പൊലീസ് മേധാവി പി സി ഠാക്കൂര്‍ അറിയിച്ചു.

മുന്‍കൂര്‍ അനുമതിയില്ലാതെ ഏക്താ യാത്ര നടത്തിയതിനാണ് ഇന്നു രാവിലെ ഹാര്‍ദിക്കിനെയും 35 അനുയായികളെയും സൂറത്തിലെ വറാച്ച മേഖലയില്‍നിന്ന് അറസ്റ്റ് ചെയ്തത്. നേരത്തേ ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ വലിയ കലാപം നടന്ന പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നിരോധനം. അന്നു മൊബൈല്‍ വഴിയുള്ള സന്ദേശങ്ങളിലൂടെയാണ് കലാപത്തിന് പട്ടേല്‍ വിഭാഗക്കാര്‍ സംഘടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here