ജേക്കബ് തോമസിന്റെ തരംതാഴ്ത്തല്‍: മുഖ്യമന്ത്രി ജനങ്ങളെ പുച്ഛിക്കുന്നുവെന്ന് വിഎസ്; അഴിമതിക്കാരെയും ഫ്ളാറ്റ്‌ മാഫിയയേയും ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നുവെന്നും വിഎസ്

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി ജേക്കബ് തോമസിനെ തരംതാഴ്ത്തിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ പുച്ഛിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. അഴിമതിക്കാരെയും ഫ്ളാറ്റ്‌ മാഫിയകളെയും സംരക്ഷിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഫ്ളാറ്റില്‍ താമസിക്കുന്ന ജനങ്ങളുടെ താല്‍പര്യങ്ങളല്ല മുഖ്യമന്ത്രി സംരക്ഷിക്കാന്‍ ശ്രമിച്ചത്. ജേക്കബ് തോമസിനെ സ്ഥലംമാറ്റിയ നടപടി ശരിയല്ലെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെയുള്ള പ്രത്യാക്രമണം കൂടിയാണ് മുഖ്യമന്ത്രിയുടെ നടപടി. ജേക്കബ് തോമസിനെതിരായ നടപടി പിന്‍വലിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News