കുരുത്തക്കേടുകാരനായ മകനെ മര്യാദരാമനാക്കാന്‍ ഒരു അമ്മ എഴുതിയ കത്ത്

സ്വാതന്ത്യത്തിനു വേണ്ടി വാദിച്ച 13കാരനായ മകനെ നേരെയാക്കാന്‍ ആ അമ്മ പലവഴികളും പരീക്ഷിച്ചു. പക്ഷേ മകന്‍ നന്നായില്ലെന്നു മാത്രമല്ല, ഓരോ ദിവസവും കൂടുതല്‍ വഷളായി വരുകയും ചെയ്തു. ഒടുവില്‍ കൗമാരക്കാരനായ മകന്‍ തന്നെ റൂംമേറ്റ് മാത്രമായി കാണുന്നുവെന്ന അവസ്ഥ വന്നതോടെ മകന് ഒരു തുറന്ന കത്തെഴുതാന്‍ അമ്മ തീരുമാനിച്ചത്. ഫേസ്ബുക്കില്‍ ഹെയ്ദി ജോണ്‍സണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന അമ്മയാണ് മകന് കത്തെഴുതിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തിന് 1,60,000-ല്‍ അധികം ഷെയറുകളും 90,000ഓളം ലൈക്കുകളുമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുകായണ് കത്തിപ്പോള്‍.

കത്തിന്റെ രൂപം ഇങ്ങനെ;

പ്രിയ ആരോണ്‍,

ഞാന്‍ നിന്റെ രക്ഷിതാവാണെന്ന് പലപ്പോഴും നീ മറന്നു പോകുന്നുവെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഈ കത്ത്. സ്വയം പര്യാപ്തതയുടെ പുതിയ പാഠങ്ങള്‍ നീ പഠിക്കേണ്ടിയിരിക്കുന്നു.നീ ഇപ്പോള്‍ സ്വയം പണം സമ്പാദിക്കുന്നുണ്ടെന്ന് അത് നീ എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞപ്പോള്‍ മനസ്സിലായി. അതുകൊണ്ട് തന്നെ പണ്ട് ഞാന്‍ നിനക്ക് വാങ്ങിത്തന്ന വസ്തുക്കള്‍ എല്ലാം തിരികെ വാങ്ങിത്തരാന്‍ നിനക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇനി കുറച്ച് വ്യവസ്ഥകള്‍ കൂടി മുന്നോട്ട് വയ്ക്കുന്നു. മുറിയില്‍ ലൈറ്റ് കത്തിക്കണമെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കിലും ചെറിയ തുക മുടക്കേണ്ടി വരും. അതിനുള്ള കണക്കും താഴെ ചേര്‍ക്കുന്നു. റൂം വാടകയായി 430 ഡോളര്‍, വൈദ്യുതി ബില്‍ 116 ഡോളര്‍, ഇന്റര്‍നെറ്റ് 21 ഡോളര്‍, ഭക്ഷണം 150 ഡോളര്‍ എന്നീ കണക്കില്‍ നീ ഇനി മുതല്‍ എന്നും എനിക്ക് നല്‍കണം.

പോരാത്തതിന് തിങ്കള്‍, ബുധന്‍, വെള്ളി തുടങ്ങി ആഴ്ചയില്‍ മൂന്നുദിവസം സ്വന്തം മുറി നീ തന്നെ വൃത്തിയാക്കണം. വെക്കേഷന്‍ ദിവസങ്ങളിലും നീ ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ആഴ്ചയും ബാത്ത്‌റൂം വൃത്തിയാക്കണം. ഭക്ഷണം സ്വന്തമായി പാകം ചെയ്യുക, വസ്ത്രങ്ങള്‍ അലക്കുക തുടങ്ങിയവയെല്ലാം ഇനിമുതല്‍ സ്വയം ചെയ്യണം. ഇതെല്ലാം പാലിച്ചില്ലെങ്കില്‍ വേലക്കാരിക്കുള്ള കൂലിയായി 30 ഡോളര്‍ അധികമായി പ്രതിദിനം നിന്നില്‍ നിന്ന് ഈടാക്കുന്നതായിരിക്കും. ഇനി അതല്ല, റൂം മേറ്റല്ലാതെ എന്റെ മകനായി തന്നെ തുടരാന്‍ നീ തീരുമാനിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം പുനഃപരിശോധിക്കുന്നതാണ്. എന്ന് സ്വന്തം അമ്മ.

upload_18_9_2015_at_16_27_04

രസകരമായ മറ്റൊരു വസ്തുത ഈ കത്ത് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു എന്നതാണ്. എന്നാല്‍, ഫേസ്ബുക്ക് മരവിപ്പിച്ചതോടെ അമ്മ കത്ത് ട്വിറ്ററിലും പോസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here