രാത്രി പുറത്തിറങ്ങിയാല്‍ എന്താ മന്ത്രീ നിങ്ങള്‍ക്ക്? കേന്ദ്ര സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനയോടുള്ള പ്രതികരണങ്ങള്‍

 women-night

ഇതെല്ലാം കേട്ട് പ്രധാനമന്ത്രി പ്രതികരിക്കാതെ വായും പൊളിച്ച് നോക്കിയിരിക്കുന്നു

ജെ ദേവിക, എഴുത്തുകാരി

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എറെ ആഹ്ലാദിച്ചത് മധ്യവര്‍ഗമാണ്. സോഷ്യല്‍മീഡിയ ക്യാമ്പയിനുകള്‍ ആഘോഷിച്ചതും ഒടുവില്‍ അതിന് ഇരയായതും അവരാണ്. ബിജെപിയുടെ അജണ്ടകളും ഹിന്ദുതീവ്രവാദത്തെക്കുറിച്ചും ഒടുവിലാണ് മനസിലാക്കുന്നത്. നാഗരിക യുവാക്കളാണ് വസ്തുതകള്‍ തിരിച്ചറിയേണ്ടത്.

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെ നേരിട്ട് ആക്രമിക്കുകയാണ് ചെയ്യപ്പെടുന്നത്. ബിജെപി സര്‍ക്കാര്‍ വന്നപ്പോള്‍ ഇത് വര്‍ദ്ധിക്കുകയാണുണ്ടായത്. എന്നാലും മന്ത്രിമാരുടെ പ്രസ്താവനകളോട് പ്രതികരിക്കാതെ പ്രധാനമന്ത്രി വായും പൊളിച്ച് നോക്കിയിരിക്കുകയാണ്.

രാത്രി പുരുഷന് മാത്രം അവകാശപ്പെട്ടതല്ല; സ്ത്രീക്കും കൂടിയുള്ളതാണ്

പ്രീത ജി പി, സോഷ്യല്‍മീഡിയാ ആക്ടിവിസ്റ്റ്

ഇതൊരു പുതിയ കാര്യമല്ല. നമ്മള്‍ കുറെ ചര്‍ച്ച ചെയ്ത വിഷയമാണ്. ദില്ലി സംഭവത്തിന് ശേഷം ആറു മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വീടിന് പുറത്തിറങ്ങരുത് എന്നായിരുന്നു പറഞ്ഞത്. സ്ത്രീകള്‍ പുറത്തിറങ്ങുന്നതാണ് പ്രശ്‌നമെന്നത് 75ശതമാനം ആളുകളുടെയും പൊതുധാരണയാണ്. ഒരിക്കലും രാത്രി പുരുഷന് മാത്രം അവകാശപ്പെട്ടതല്ല. രാത്രിയും പകലും പുരുഷനെ പോലെ സ്ത്രീക്കും അവകാശപ്പെട്ടതാണ്.

രാത്രിയില്‍ പുരുഷന്‍മാരാണ് വീട്ടിലിരിക്കേണ്ടത്

binduബിന്ദു വാസുദേവ്, അധ്യാപിക

യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടേതല്ല പ്രശ്‌നം. വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്ക്് നേരെയും ആക്രമണം നടക്കുന്നുണ്ട്. പുറത്തിറങ്ങി നടക്കുന്നതല്ല പ്രശ്‌നം. അങ്ങനെയെങ്കില്‍ ആക്രമണം നടത്തുന്ന പുരുഷന്‍മാരാണ് വീട്ടില്‍ ഇരിക്കേണ്ടത്. സ്ത്രീകള്‍ ആരെയെങ്കിലും ശാരീരികമായി പീഡിപ്പിച്ചതായി എവിടെയും കേട്ടിട്ടില്ല. ആരാണോ അതിക്രമങ്ങള്‍ കാണിക്കുന്നത് അവരാണ് വീട്ടിലിരിക്കേണ്ടത്. പരസ്പരം ബഹുമാനമാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. പുരുഷന്‍മാരില്‍ നിന്നും ബഹുമാനമാണ് സ്ത്രീകള്‍ പ്രതീക്ഷിക്കുന്നത്.

സ്മൃതി ഇറാനി അറിയുന്നുണ്ടോ ഇതൊക്കെ? സ്ത്രീയായാല്‍ രാത്രി പുറത്തിറങ്ങരുതെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ; സംസ്‌കാരവിരുദ്ധമെന്ന് വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News