ഡേവിസ് കപ്പ് ഡബിള്‍സില്‍ പെയ്‌സ്-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി; ചെക്കിന് ലീഡ്

ദില്ലി: ഡേവിസ് കപ്പ് ഗ്രൂപ്പ് പ്ലേഓഫില്‍ ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തിന് തോല്‍വി. ഇന്ത്യന്‍ സഖ്യമായ ലിയാണ്ടര്‍ പെയ്‌സ്-രോഹന്‍ ബൊപ്പണ്ണ സഖ്യത്തെ ചെക്കിന്റെ റാഡെക് സ്റ്റെപാനെക്-ആദം പാവ്‌ലാസെക് സഖ്യമാണ് തോല്‍പിച്ചത്. നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍ 5-7, 2-6, 2-6. ഇതോടെ ഡബിള്‍സ് പ്ലേഓഫില്‍ ചെക്കിന് 2-1ന്റെ ലീഡായി. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഡേവിസ് കപ്പില്‍ പെയ്‌സിന്റെ രണ്ടാമത്തെ തോല്‍വിയാണിത്.

കഴിഞ്ഞയാഴ്ചത്തെ യുഎസ് ഓപ്പണ്‍ വിജയത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് പെയ്‌സ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. നാലുതവണ പെയ്‌സിന്റെ സെര്‍വുകള്‍ ഡ്രോപ്പായിരുന്നു. ബൊപ്പണ്ണ മൂന്നുതവണയും സെര്‍വ് ഡ്രോപ്പ് ചെയ്തു. ആദ്യ സെറ്റില്‍ മാത്രമാണ് പെയ്‌സ് സഖ്യം സ്റ്റെപാനെക് സഖ്യത്തിന് നേരിയ വെല്ലുവിളി ഉയര്‍ത്തിയത്. അടുത്ത രണ്ട് സെറ്റുകളിലും പെയ്‌സ് സഖ്യം കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News