പുനഃസംഘടന വേണമെന്ന് സുധീരന്റെ ആവശ്യം; പ്രശ്‌നങ്ങള്‍ കേരളത്തില്‍ പരിഹരിക്കണമെന്ന് സോണിയ; ഗ്രൂപ്പ് തര്‍ക്കം രൂക്ഷം

ദില്ലി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ടി പുനസംഘടന വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. സോണിയാഗാന്ധി എതിരഭിപ്രായം പറഞ്ഞില്ലെന്ന് വിഎം സുധീരന്‍ മാധ്യമങ്ങളെ അറിയിച്ചു. പ്രശ്‌നം കേരളത്തില്‍ പരിഹരിക്കാനും സോണിയാഗാന്ധി സുധീരന് നിര്‍ദേശം നല്‍കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

പാര്‍ട്ടി പുനഃസംഘടന തദേശ തിരഞ്ഞെടുപ്പിന് മുമ്പ് വേണ്ടെന്ന എ – ഐ ഗ്രൂപ്പ് ആവശ്യത്തോടുള്ള ശക്തമായ എതിര്‍പ്പാണ് വിഎം സുധീരന്‍ സോണിയാഗാന്ധിയെ അറിയിച്ചത്. ഗ്രൂപ്പ് തര്‍ക്കങ്ങളുടെ പാരമ്യത്തില്‍ നില്‍ക്കുകയാണ് എ – ഐ ഗ്രൂപ്പുകള്‍. പരസ്പരം കൊലപ്പെടുത്തുന്നടക്കമുള്ള കാര്യങ്ങളിലേക്ക് തര്‍ക്കം വഴിമാറി. സംസ്ഥാന സര്‍ക്കാര്‍ നിരന്തരം വിവാദങ്ങളില്‍പ്പെടുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കും. ഇതിനിടയില്‍ പുനഃസംഘടന നിര്‍ത്തി വയ്ക്കാനാവില്ല. 2013ല്‍ ആരംഭിച്ച പുനഃസംഘടന നടപടികള്‍ നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലടക്കം കോട്ടം തട്ടാതെ മുന്നോട്ട് പോയിട്ടുണ്ടെന്ന് സോണിയെ സുധീരന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ എതിര്‍ഭിപ്രായം സോണിയ ഗാന്ധി വിഎം സുധീരനെ അറിയിച്ചില്ല.

പുനഃസംഘടന നിറുത്തി വയ്ക്കണമെന്ന എ – ഐ ഗ്രൂപ്പ് ആവശ്യത്തെ സോണിയാ ന്യായീകരിക്കാത്തത് വിഎം സുധീരന് ആശ്വാസമായി. പക്ഷെ വിഷയം കേരളത്തില്‍ പരിഹരിക്കണമെന്ന് നിര്‍ദേശം സോണിയാഗാന്ധി സുധീരന് നല്‍കിയിട്ടുണ്ട്. ഇത് വിരുദ്ധ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന വിഎം സുധീരപക്ഷവും എ – ഐ ഗ്രൂപ്പ് പക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കും. പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് അഭിപ്രായം ഹൈക്കമാന്‍ഡിന് ഉണ്ട്. ഇതിനാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുമെന്നും സുധീരന്‍ അറിയിച്ചു. രാത്രി ദില്ലിയിലെത്തുന്ന ഉമ്മന്‍ചാണ്ടി രാവിലെ സോണിയാഗാന്ധിയെ കാണുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News