കെപിസിസി വിലക്ക് ലംഘിച്ച് തൃശൂരില്‍ ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗം; വി ബല്‍റാമിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പത്മജയും

തൃശൂര്‍: കെപിസിസി വിലക്ക് ലംഘിച്ച് തൃശൂരില്‍ വീണ്ടും ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു. മുന്‍ ഡിസിസി പ്രസിഡന്റ് വി ബല്‍റാമിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുപ്പതിലധികം ഗ്രൂപ്പ് നേതാക്കള്‍ പങ്കെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ യോഗത്തിനെത്തിയെങ്കിലും മാധ്യമങ്ങളെ കണ്ടതോടെ യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി.

തൃശൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന പരിപാടിക്കു മുമ്പാണ് ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നത്. യോഗത്തില്‍ തൃശൂര്‍ ഡിസിസി അധ്യക്ഷപദവി എ ഗ്രൂപ്പില്‍ നിന്ന് തിരികെ പിടിക്കണമെന്ന ആവശ്യം ശക്തമായി. മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ഐ ഗ്രൂപ്പ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും ധാരണയായി. വിഎം സുധീരനെ ഒഴിവാക്കി ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ പരിധിവിട്ടുള്ള വിട്ടുവീഴ്ച്ചകള്‍ക്ക് വഴങ്ങേണ്ടെന്ന ആവശ്യവും ശക്തമായി.

കെപിസിസി വിലക്ക് ലംഘിച്ച് തൃശൂരില്‍ നടന്ന ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പത്മജാ വേണുഗോപാല്‍ എത്തിയെങ്കിലും മാധ്യമങ്ങളെ കണ്ടതോടെ യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി. എന്നാല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആലോചനാ യോഗം മാത്രമാണ് നടന്നതെന്നും ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ പ്രതികരിച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News