ജോണ്‍ എബ്രഹാം നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം ഫോഴ്‌സ് ടുവിന് ക്യാമറ ചലിപ്പിക്കാന്‍ ഹോളിവുഡില്‍ നിന്ന് ഛായാഗ്രാഹകന്‍. ഹോളിവുഡിലെ വമ്പന്‍ ഹിറ്റ് ചിത്രങ്ങളായ ഡൈ ഹാര്‍ഡിനും സ്‌പൈയ്ക്കും ക്യാമറ ചലിപ്പിച്ച ഇമ്രി ജുഹാസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സൊനാക്ഷി സിന്‍ഹയാണ് ഫോഴ്‌സ് ടുവില്‍ ജോണിന്റെ നായികയാകുന്നത്. ബുഡാപെസ്റ്റില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഇമ്രി ജുഹാസ ഫോഴ്‌സ് ടുവിനൊപ്പം ചേര്‍ന്നത്.
ജോണ്‍ എബ്രഹാമും സൊനാക്ഷിയും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. 2011-ല്‍ ഇറങ്ങിയ ഫോഴ്‌സിന്റെ രണ്ടാം പതിപ്പാണ് ഫോഴ്‌സ് ടു. ആദ്യപതിപ്പില്‍ ജെനേലിയയായിരുന്നു നായിക. ജോണിന്റെ വില്ലനായി താഹിര്‍ രാജ് ഭാസിന്‍ എത്തും. മര്‍ദാനിയിലൂടെ ശ്രദ്ധേയനായ വില്ലനാണ് താഹിര്‍. വിദ്യുത് ജാംവാലിനെയാണ് ആദ്യം വില്ലനായി നിശ്ചയിച്ചിരുന്നത്. വിപുല്‍ ഷായാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here