ചാമ്പ്യന്‍മാര്‍ വിജയവഴിയിലേക്ക്; പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെതിരെ ചെല്‍സിക്ക് രണ്ടുഗോള്‍ ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തി. ആഴ്‌സണലിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചാണ് ചാമ്പ്യന്‍മാര്‍ തിരിച്ചുവരവ് അറിയിച്ചത്. സീസണിലെ രണ്ടാംജയമാണ് ചെല്‍സിയുടേത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ കട്‌സൗമ നേടിയ ഗോളും കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ എഡന്‍ ഹസാര്‍ഡ് നേടിയ ഗോളുമാണ് ചാമ്പ്യന്‍മാര്‍ക്ക് അഞ്ച് കളികളില്‍ നിന്ന് ജയം സമ്മാനിച്ചത്.

മികച്ച തുടക്കമായിരുന്നു ചെല്‍സിക്ക്. ആദ്യപകുതിയില്‍ തന്നെ നിരവധി അവസരങ്ങള്‍ ചെല്‍സി സൃഷ്ടിച്ചിരുന്നു. എന്നാല്‍, ആദ്യപകുതി അവസാനിക്കാന്‍ ഏതാനും സമയം ശേഷിക്കെ ഡീഗോ കോസ്റ്റയെ ഫൗള്‍ ചെയ്തതിന് ഗബ്രിയേല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ആഴ്‌സണലിന് തിരിച്ചടിയായി. രണ്ടാംപകുതി തുടങ്ങി 53-ാം മിനിറ്റില്‍ ഫാബ്രിഗാസില്‍ നിന്ന് ലഭിച്ച പാസ് കൃത്യമായി ഹെഡ് ചെയ്ത് വലയിലാക്കി കട്‌സൗമ ലോക്ക് തുറന്നു. മനോഹരമായ ഒരു ഷോട്ടിലൂടെ ഇഞ്ചുറി ടൈമില്‍ ഹസാര്‍ഡ് ചെല്‍സിക്ക് രണ്ടാംഗോളും വിലപ്പെട്ട മൂന്നു പോയിന്റും സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News