അമേരിക്കയില്‍ സ്വവര്‍ഗാനുരാഗി സൈന്യത്തെ നയിക്കും; സേനയുടെ പുതിയ സെക്രട്ടറി എറിക് കെ ഫാനിംഗ്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്വവര്‍ഗ്ഗാനുരാഗി സേനയുടെ തലവനാകും. സ്വവര്‍ഗ്ഗാനുരാഗിയായ എറിക് കെ ഫാനിംഗ് ആണ് അമേരിക്കന്‍ സൈന്യത്തിന്റെ പുതിയ സെക്രട്ടറിയാകുന്നത്. അമേരിക്കയില്‍ ഉന്നതമായ സ്ഥാനത്തേക്ക് വരുന്ന ആദ്യ സ്വവര്‍ഗ്ഗാനുരാഗിയാണ് എറിക് ഫാനിംഗ്.

പ്രസിഡന്റ് ഒബാമയാണ് എറികിനെ സേനാ തലവനായി നിര്‍ദ്ദേശിച്ചത്. എറിക് നിലവില്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അണ്ടര്‍ സെക്രട്ടറിയാണ്. എയര്‍ഫോഴ്‌സിന്റെയും നാവിക, വ്യോമ സേനകളുടെ വിവിധ തലങ്ങളില്‍ സെക്രട്ടറിയായിരുന്നു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള എറിക് സേനയിലെ കഴിവ് തെളിയിച്ച വ്യക്തിത്വമാണെന്ന് ബരാക് ഒബാമ പറഞ്ഞു. അമേരിക്കന്‍ സൈന്യത്തെ ലോകത്തെ ഒന്നാം സ്ഥാനത്ത് നിര്‍ത്താന്‍ കഴിയുമെന്നും ഒബാമ പ്രതികരിച്ചു. എറികിന്റെ നിയമനം അമേരിക്കന്‍ സെനറ്റ് അംഗീകരിച്ചിട്ടുണ്ട്.

സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ അമേരിക്ക നല്‍കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എറികിന്റെ നിയമനം. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ അമേരിക്ക തീരുമാനിച്ചത് 2010ലാണ്. ഇതനുസരിച്ച് ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ അവസരം നല്‍കിത്തുടങ്ങി. എറിക് അമേരിക്കന്‍ സേനയുടെ സെക്രട്ടറിയാകുന്നതോടെ സ്വവര്‍ഗ്ഗാനുരാഗി സമൂഹവും സന്തോഷത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News