ഹാർദിക് പട്ടേലിനും അനുയായികൾക്കും ജാമ്യം

സൂറത്ത്: ഗുജറാത്തിൽ അറസ്റ്റിലായ പട്ടേൽ വിഭാഗ നേതാവ് ഹാർദിക് പട്ടേലിനും അനുയായികൾക്കും കോടതി ജാമ്യം അനുവദിച്ചു. യാതൊരു ഉപാധികളും കൂടാതെയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് ഹാർദിക്കിന്റെ അഭിഭാഷകൻ പറഞ്ഞു.

മുൻകൂർ അനുമതിയില്ലാതെ ഏക്താ യാത്ര നടത്തിയതിനാണ് ഇന്നലെ ഹാർദിക്കിനെയും അനുയായികളെയും സൂറത്തിലെ വറാച്ച മേഖലയിൽനിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ചു നഗരത്തിൽ നടന്ന റാലി അക്രമത്തിൽ കലാശിച്ചിരുന്നു. കപോദ്രാ പൊലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ കല്ലേറു നടത്തി. സ്റ്റേഷന്റെ മുൻവശത്ത് തടിച്ചുകൂടിയ സ്ത്രീ പ്രവർത്തകർ ഗേറ്റും കാറും അടിച്ചു തകർക്കുകയും ചെയ്തു. പ്രധാന റോഡുകളിലെല്ലാം സ്ത്രീകളടക്കമുള്ള നിരവധി അനുകൂലികൾ തടിച്ചുകൂടുകയും സ്റ്റീൽ പാത്രങ്ങളിൽ അടിച്ച് മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. അക്രമം പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയിൽ ചൗതാ ബസാർ, ഭാഗൽ തുടങ്ങിയ പ്രധാന മാർക്കറ്റുകളിലെ കടകൾ വൈകുന്നേരത്തോടെ അടച്ചു.

അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയിരുന്നു. ക്രമസമാധാന നില സംരക്ഷിക്കുന്നതിന്റെ ഭാഗമായി അനിശ്ചിത കാലത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് പൊലീസ് മേധാവി പിസി ഠാക്കൂർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News