ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്; ദളിത് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ഡിഎസ്എംഎം

ദില്ലി: ദേശീയ ദളിത് സംഘടനയായ ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ഇന്ന് ദളിത് പാര്‍ലമെന്റ് സംഘടിപ്പിക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. ദളിത് വിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാണ് ആവശ്യം. ആവശ്യമായ നിയമനിര്‍മ്മാണം നടത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് രാജ്യത്തെ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളെയും ദളിത് ശോഷന്‍ മുക്തി മഞ്ച് സമീപിക്കും.

ദളിത് വിഭാഗങ്ങള്‍ ഇപ്പോഴും സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ നേരിടുന്നു. ജാതീയമായ വിവേചനത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമാകുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നും ഗൗരവമായി കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദളിത് പാര്‍ലമെന്റ് സംഘടിപ്പിക്കുന്നതെന്ന് ദളിത് ശോഷന്‍ മുക്തി മഞ്ച് ദേശീയ പ്രസിഡണ്ട് കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ദില്ലിയിലെ ജന്ദര്‍മന്തിറിലാണ് ദളിത് പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. ദളിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ദളിത് ശോഷന്‍ മുക്തി മഞ്ച് ദില്ലിയില്‍ ദേശീയ സെമിനാറും സംഘടിപ്പിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News