സര്‍ക്കാര്‍ തോട്ടങ്ങളിലും തൊഴിലാളികള്‍ക്കും ദുരിതം തന്നെ; പൊളിഞ്ഞു വീഴാറായ പാടികള്‍; ആനുകൂല്യങ്ങളും അന്യം

പാലക്കാട്: നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ എസ്റ്റേറ്റുകളിലും തൊഴിലാളികള്‍ക്ക് കടുത്ത അവഗണന. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ എസ്റ്റേറ്റുകളിലാണ് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ തൊഴിലാളികളെ പീഡിപ്പിക്കുന്നത്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പാടികളിലെ താമസവും ദുരിതമയമാണ്.

കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്തുന്നവയാണ് പകുതിപ്പാലം, പോത്തുമല എസ്റ്റേറ്റുകള്‍. ഇവയ്ക്ക് പുറമെ വനംവകുപ്പ് ഏറ്റെടുത്ത് നല്കിയ മീരാഫ്‌ലോര്‍, ബിയാട്രീസ്, റോസറീസ് തുടങ്ങിയ തോട്ടങ്ങളിലും കടുത്ത അവഗണനയാണ് തൊ!ഴിലാളികള്‍ നേരിടുന്നത്. കാപ്പി, ഏലം, കുരുമുളക് എന്നിവയാണ് കൃഷി. അഞ്ചു എസ്റ്റേറ്റുകളിലായുളളത് 591.86 ഹെക്ടര്‍ഭൂമി. തൊഴിലാളികളുടെ എണ്ണം 94. സ്വകാര്യ തോട്ടങ്ങളെപ്പോലെ നഷ്ടത്തിന്റെ കണക്കു പറഞ്ഞ് ബോണസുള്‍പ്പടെയുള്ള ആനുകൂല്യങ്ങളൊന്നും കൃത്യമായി ഇവര്‍ക്കും നല്‍കുന്നില്ല. പാട്ടകരാര്‍ ലംഘനത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ അടുത്തിടെ ഏറ്റെടുത്ത എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് വലിയ ദുരിതമനുഭവിക്കുന്നത്.

തൊഴിലാളികള്‍താമസിക്കുന്ന പാടികള്‍ പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്. പരാതി പറഞ്ഞിട്ടും അറ്റകുറ്റപണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ്റ്റേറ്റായിട്ടും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് തൊഴിലാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News