വടകരയിൽ ടാങ്കർലോറി മറിഞ്ഞു; മൂന്നു പേർക്ക് പരുക്ക്; പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാതയിൽ ഗ്യാസ്ടാങ്കർ ലോറി മറിഞ്ഞു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. അപകടത്തിൽ മൂന്നു പേർക്കു പരുക്കേറ്റു. എതിരെ വന്ന ലോറിയിലും കാറിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചേളാരി ഐഒസി പ്ലാൻറിൽനിന്ന് വിദഗ്ധ സംഘം എത്തി പരിശോധിച്ച് ചോർച്ചയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പാചകവാതകം മറ്റൊരു ലോറിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News