കോർപ്പറേഷൻ ഉപരോധ സമരം; വനിതാ കൗൺസിലർമാർ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ നടന്ന ഉപരോധ സമരവുമായി ബന്ധപ്പെട്ട് വനിതാ കൗൺസിലർമാർ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിച്ചതായി മേയർ ടോണി ചമ്മിണി.

ഈ മാസം 23ന് വീണ്ടും പ്രത്യേക കൗൺസിൽ യോഗം ചേരും. അതിന് മുമ്പായി 22ന് സർവ്വകക്ഷി യോഗവും വിളിച്ചു ചേർക്കും. സ്മാർട്ട് സിറ്റിയുടെ പദ്ധതിരേഖ ഒക്ടോബർ മൂന്നിന് മുമ്പായി സർക്കാറിന് സമർപ്പിയ്ക്കണം. പ്രതിപക്ഷം കൊച്ചിയുടെ വികസനം മുന്നിൽ കണ്ട് ഈ വിഷയത്തിൽ സഹകരിക്കണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കത്തെഴുതുമെന്നും ടോണി ചമ്മിണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News